രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ട് ലക്ഷത്തിന് മുകളിൽ; ‍ജാഗ്രത

covid-19-india-02
SHARE

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ വീണ്ടും രണ്ട് ലക്ഷത്തിന് മുകളില്‍. ഇന്നലെ 2,17,353 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.  24 മണിക്കൂറിനിടെ 1185 പേര്‍ രോഗം ബാധിച്ച് മരിച്ചു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം 15,69,743 ആയി വര്‍ധിച്ചു. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയണ്. ഡല്‍ഹിയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ഇന്ന് വാരാന്ത്യ കര്‍ഫ്യൂ നിലവില്‍ വരും. കുംഭമേളയില്‍ പങ്കെടുത്ത മുപ്പത് സന്യാസിമാര്‍ക്ക് കോവിഡ് ബാധിച്ചു. കുംഭമേളയില്‍ നിന്ന് നിരജ്ഞനി അഖാഡ പിന്മാറി. 

രണ്ടാം തരാംഗത്തില്‍ കൂടുതല്‍ നാശം വിതച്ച് അതിവേഗം പടരുകയാണ് കോവിഡ്. കഴിഞ്ഞ ആറ് ദിവസത്തിനിടെ പത്ത് ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം ബാധിച്ചത്. കോവിഡ് തുടങ്ങിയതിന് ശേഷം ഇത്രയും വേഗത്തില്‍ രോഗികളുടെ എണ്ണം പത്ത് ലക്ഷം കടക്കുന്നത് ആദ്യമായിട്ടാണ്. 14.75 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. 1,18,302 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.  മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഛത്തീസ്ഗഡ്, കര്‍ണാടക സംസ്ഥാനങ്ങളില്‍ മാത്രമായി 1.30 ലക്ഷം പേര്‍ക്ക് രോഗം കണ്ടെത്തി. 766 പേര്‍ മരിച്ചു. മുംബൈയെ പിന്തള്ളി രാജ്യത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള നഗരമായി ഡല്‍ഹി മാറി. രോഗികളുടെ എണ്ണം കൂടിയതോടെ ഡല്‍ഹിയിലെ പല ആശുപത്രികളിലും ഒരു ബെഡില്‍ രണ്ട് രോഗികളെ വരെ കിടത്തിയാണ് ചികിത്സ.ഡല്‍ഹിക്ക് പുറമെ രാജസ്ഥാനിലും ഇന്ന് രാത്രിമുതല്‍ വാരാന്ത്യ കര്‍ഫ്യൂ പ്രാബല്യത്തില്‍ വരും. 

അണ്ടര്‍ സെക്രട്ടറി തലം മുതല്‍ താഴോട്ടുള്ള കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വര്‍ക്കറ്റ് ഹോം സൗകര്യം ഏര്‍പ്പെടുത്തി മന്ത്രാലയങ്ങള്‍ സര്‍ക്കുലര്‍ ഇറക്കി. അമ്പത് ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിക്കായി ഓഫീസില്‍ ഹാജരാകേണ്ടൂ. താജ്മഹല്‍, അകബര്‍ ഫോര്‍ട്ട്, ഫത്തേഹ്പൂര്‍ സിക്രി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടുത്ത മാസം പതിനഞ്ച് വരെ അടച്ചിട്ടു. വാക്സീന്‍ ക്ഷാമം പരിഹരിക്കുന്നതിന് അനുമതി നല്‍കിയ സ്പുട്നിക് വാക്സീന്‍ ഈ മാസം തന്നെ ഇന്ത്യിയലെത്തുമെന്ന് റഷ്യയിലെ ഇന്ത്യ അംബാസിഡര്‍ ബാല വെങ്കിടേഷ് വര്‍മ അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...