ബംഗാളിൽ ബിജെപി അധികാരത്തിൽ എത്തും; 200ലധികം സീറ്റുകൾ നേടും: മിഥുൻ ചക്രബർത്തി

mithun
SHARE

ബംഗാളിൽ ബിജെപി വൻ വിജയം നേടി അധികാരം പിടിക്കുമെന്ന് നടനും പാർട്ടിയുടെ താരപ്രചാരകനുമായ മിഥുൻ ചക്രബർത്തി. 200ൽ അധികം സീറ്റു കിട്ടും. ജനങ്ങൾ ബിജെപിയെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നുവെന്ന് മിഥുൻ ചക്രബർത്തി മനോരമ ന്യൂസിനോട് പറഞ്ഞു.

ബോളിവുഡിലെ ബംഗാളി തലപ്പൊക്കം. ജനങ്ങളുടെ മുഥുൻ ദാ. ആൾക്കൂട്ടങ്ങളെ ആവേശക്കൊടുമുടിയിലെത്തിച്ച് ബിജെപിയുടെ വിജയരഥത്തിന് വഴിയൊരുക്കുകയാണ് പഴയ സൂപ്പർസ്റ്റാർ. പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത റാലിയിലാണ് പുതിയ പാളയത്തിലേയ്ക്ക് മിഥുൻ ചക്രബർത്തി പ്രവേശിച്ചത്. ഞാൻ ഒന്നാന്തരം മൂർഖനാണ്. ഒറ്റക്കൊത്തിന് കൊല്ലുന്ന മൂർഖൻ. എന്ന പഞ്ച് ഡയലോഗോടെ. ബിജെപിയിലേയ്ക്കുള്ള താരപ്രവാഹത്തിൽ ഏറ്റവും മൂല്യം മിഥുൻ ചക്രബർത്തിയുടെ വരവിനായിരുന്നു. പ്രചാരണ വേദികളിൽ അതിന്റെ പൊലിമ പ്രകടവുമാണ്. അധികാരം പിടിച്ചാൽ മുഖ്യമന്ത്രിയാകാൻ ഇടയുണ്ടെന്ന അഭ്യൂഹങ്ങളുണ്ട്.

തൊണ്ണൂറുകളിൽ സിപിഎമ്മിനൊപ്പമായിരുന്നു. പിന്നെ മമത ബാനർജിയുടെ വിശ്വസ്തനായി. 2014 ൽ രാജ്യസഭാംഗമായെങ്കിലും 2016ൽ ആരോഗ്യ കാരണങ്ങൾ പറഞ്ഞ് രാജിവച്ചു. തൃണമൂൽ കോൺഗ്രസിനെ പ്രതിസന്ധിയിലാക്കിയ ശാരദ ചിട്ടി ഫണ്ട് ക്രമക്കേടിൽ മിഥുൻ ചക്രബർത്തിയുടെ പേരുമുണ്ടായിരുന്നു. ബിജെപി 200 ലധികം സീറ്റു നേടുമെന്നാണ് മിഥുൻ ചക്രബർത്തിയുടെ പ്രതീക്ഷ

MORE IN INDIA
SHOW MORE
Loading...
Loading...