വിദ്യാർഥികൾ ഭയക്കുന്നത് പരീക്ഷകളെയല്ല, സമ്മർദ്ദങ്ങളെയാണ്: മോദി

modi-students
SHARE

രാജ്യത്ത് വിവിധ പൊതുപരീകള്‍ ആരംഭിക്കാനിരിക്കെ വിദ്യാര്‍ഥികള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചര്‍ച്ച.. ജീവിതത്തെക്കുറിച്ച് മനസിലാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് പരീക്ഷകളെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. വിദ്യാര്‍ഥികളുടെ യഥാര്‍ഥ കഴിവുകള്‍ കണ്ടെത്തി അവരെ നയിക്കണമെന്ന് മാതാപിതാക്കളോടും അധ്യാപകരോടും മോദി അഭ്യര്‍ഥിച്ചു. 

ഗുജറാത്ത് മുഖ്യമന്ത്രി ആയത് മുതല്‍ പ്രധാനമന്ത്രി പദത്തില്‍ എത്തിയത് വരെയുള്ള കഠിനാധ്വാനം ഉദാഹരിച്ചായിരുന്നു പരീക്ഷകളെ നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള നരേന്ദ്രമോദിയുടെ ഉപദേശങ്ങള്‍. വിദ്യാര്‍ഥികള്‍ യഥാര്‍ത്തത്തില്‍ പരീക്ഷകളെയല്ല, സമ്മര്‍ദ്ദങ്ങളെയാണ് ഭയക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഒന്നിനെക്കുറിച്ചും അധികമായി ആശങ്കപ്പെടരുത് അധ്യാപകര്‍ വിദ്യാര്‍ഥികളെ വഴക്ക് പറയുന്നതിന് പകരം യഥാര്‍ഥ കഴിവുകള്‍ കണ്ടെത്തി ലക്ഷ്യത്തിലേക്ക് നയിക്കണം . അന്തസിന്‍റെ ചിഹ്നമായി ഉയര്‍ത്തിക്കാട്ടാന്‍ മാത്രം മക്കളുടെ നേട്ടങ്ങള്‍ ഉപയോഗിക്കരുതെന്നായിരുന്നു മാതാപിതാക്കളോടുള്ള പ്രധാനമന്ത്രിയുടെ അഭ്യര്‍ഥന

വിദ്യാര്‍ഥികളെ സാമൂഹ്യസേവനങ്ങള്‍ പഠിപ്പിക്കുന്നതിന്‍റെ അനിവാര്യതയും പ്രധാനമന്ത്രി എടുത്ത് പറഞ്ഞു.രാജ്യത്ത് വിവിധ പൊതുപരീക്ഷകള്‍ ആരംഭിക്കുന്ന പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രിയുടെ സംവാദം. കോവിഡ് സാഹചര്യത്തില്‍ പരീക്ഷ പേ ചര്‍ച്ചയുടെ നാലാം പതിപ്പ് ഒാണ്‍ലൈനായാണ് നടന്നത്

MORE IN INDIA
SHOW MORE
Loading...
Loading...