‘മുഖ്യമന്ത്രിക്കു വേണ്ടി പോലും ഞാനിത് ചെയ്യില്ല’: പൊട്ടിത്തെറിച്ച്‌ നുസ്രത്ത് ജഹാൻ

1200-nusrat-jahan
SHARE

കൊൽക്കത്ത∙ ഒരു മണിക്കൂറിലേറേ തിരഞ്ഞെടുപ്പ് പ്രചാരണം നീണ്ടതോടെ രോഷാകുലയായി പൊട്ടിത്തെറിക്കുന്ന തൃണമൂൽ കോൺഗ്രസ് എംപിയും നടിയുമായ നുസ്രത്ത് ജഹാന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. വിഡിയോ എന്നത്തേതാണ് എന്നതിൽ വ്യക്തതയില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന റോഡ്ഷോയിലാണ് എംപിക്കു നിയന്ത്രണം വിട്ടത്. 

വാഹനത്തിൽ പ്രചാരണം നടത്തുന്ന എംപിയോട്  പ്രധാന റോഡ് തൊട്ടടുത്തതാണ്. അര കിലോമീറ്റർ മാത്രം അകലെയെന്ന് ആരോ ഒരാൾ പറയുന്നതു വിഡിയോയിൽ കേൾക്കാം. ഒരു മണിക്കൂറിൽ ഏറെയായി താൻ പ്രചാരണം നടത്തുകയാണെന്നും മുഖ്യമന്ത്രിക്കു വേണ്ടി പോലും താനിത് ചെയ്യില്ലെന്നും നുസ്രത്ത് ജഹാൻ പറയുന്നതാണ് 25 സെക്കന്റ് മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ. രോഷാകുലയായ നുസ്രത്ത് വാഹനത്തിൽ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു. 

വിഡിയോ വൈറൽ ആയതോടെ നുസ്രത്തിനെതിരെ പരിഹാസവുമായി ബിജെപി രംഗത്തെത്തി. നന്ദിഗ്രാമിൽ മമതയുടെ പതനം ഉറപ്പാണ് എന്ന ഹാഷ്ടാഗോടെ ബംഗാൾ ബിജെപിയുടെ ട്വിറ്റർ പേജിലാണ്  ഈ വിഡിയോ പ്രത്യക്ഷപ്പെട്ടത്. 

English Summary: On Camera, Trinamool's Nusrat Jahan Seen Losing Cool. BJP Taunt On Cue

MORE IN INDIA
SHOW MORE
Loading...
Loading...