‘ഏജൻസികളെ വിരൽത്തുമ്പിൽ നൃത്തം ചെയ്യിക്കുന്നു’; കശ്യപിനെയും തപ്സിയെയും തുണച്ച് രാഹുൽ

modi-rahul-cbi
SHARE

ആദായനികുതി വകുപ്പ്, സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയവയെ കേന്ദ്രസർക്കാർ സ്വന്തം താല്‍പര്യങ്ങൾക്ക് അനുസരിച്ച് ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സൗഹൃദ മാധ്യമങ്ങൾ സർക്കാരിനു മുന്നിൽ തലകുനിക്കുകയാണ്. അതേസമയം, കർഷക പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ജനങ്ങൾക്കെതിരെ സർക്കാർ തങ്ങളുടെ വിദ്വേഷം പ്രകടിപ്പിക്കുകയാണെന്നും അവരുടെ വീടുകളിൽ റെയ്ഡ് നടത്തുകയാണെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു. #ModiRaidsProFarmers എന്ന ഹാഷ്ടാഗോടെയാണ് രാഹുൽ ട്വീറ്റ് ചെയ്തിരിക്കുന്നത്.

ബോളിവുഡ് ചലച്ചിത്ര നിർമാതാവ് അനുരാഗ് കശ്യപ്, നടി തപ്‌സി പന്നു എന്നിവരുടെ വസതികളിൽ ആദായനികുതി വകുപ്പ് ഇന്നലെ റെയ്ഡ് നടത്തിയിരുന്നു. കശ്യപ് പങ്കാളിയായിരുന്ന ഫാന്റം ഫിലിംസിലെ സാമ്പത്തിക ഇടപാടും നികുതിവെട്ടിപ്പും സംബന്ധിച്ചാണ് അന്വേഷണമെന്നാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നത്. അനുരാഗ് കശ്യപിന്റെയും തപ്സി പന്നുവിന്റെയും പേരുകൾ എടുത്തു പറയാതെയായിരുന്നു രാഹുലിന്റെ വിമർശനം.

MORE IN INDIA
SHOW MORE
Loading...
Loading...