‘അച്ഛന്റെ കൊലയാളി മരിച്ചുകിടക്കുന്നു; സന്തോഷം തോന്നിയില്ല; പ്രിയങ്കയെ വിളിച്ചു’

rahul-priyanka-rajiv
SHARE

സമൂഹമാധ്യമങ്ങളിലും ജനസദസ്സുകളിലും ഒരുപോലെ സജീവമാവുകയാണ് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തിരഞ്ഞെടുപ്പ് പരിപാടികളിൽ സംവാദങ്ങളിൽ ശ്രദ്ധ വച്ചാണ് അദ്ദേഹത്തിന്റെ മുന്നേറ്റം. ചോദ്യങ്ങളെ അഭിമുഖീകരിക്കാൻ രാഹുൽ കാണിക്കുന്ന ശ്രദ്ധ ഇതിനോടകം ചർച്ചയായിട്ടുണ്ട്. ഇന്നലെ നടന്ന വെബിനാറിൽ അദ്ദേഹം നേരിട്ട വ്യക്തി പരമായ ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാൻ രാഹുൽ ശ്രദ്ധിച്ചു.

യുഎസിലെ കോര്‍ണെലിയ സര്‍വകലാശാല സംഘടിപ്പിച്ച വെബിനാറില്‍ ഫ്രൊഫസർ കൗശിക് ബസുവുമായി നടത്തിയ സംവാദത്തിലാണ് വ്യക്തിപരമായ നഷ്ടങ്ങൾ ചോദ്യമായി രാഹുലിന് മുന്നിലെത്തിയത്. ഇതിൽ രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോൾ 20 വയസുകാരൻ മകന്റെ മാനസികാവസ്ഥയെ കുറിച്ച് കൗശിക് ബസു അദ്ദേഹത്തിനോട് ചോദിച്ചു. 

‘ആദ്യമൊക്കെ അച്ഛനെ കൊന്നവരോട് ദേഷ്യം തോന്നിയിരുന്നു. പക്ഷേ പിന്നീട് എന്തിന് എന്ന് ചിന്തിച്ച് തുടങ്ങി. അങ്ങനെ ആ ഭാരം ഇല്ലാതായി. അച്ഛനെ കൊന്നയാൾ ശ്രീലങ്കയിലെ ബീച്ചിൽ മരിച്ചുകിടക്കുന്നത് ‍ഞാൻ കണ്ടു. എനിക്ക് സന്തോഷമല്ല, വേദനയാണ് തോന്നിയത്. അപ്പോൾ ഞാൻ ഓർത്ത് എന്റെ അച്ഛനെയാണ്. ഞാൻ അന്ന് അച്ഛനെ ഓർത്തത് പോലെ ഇന്ന് അയാളുടെ ശരീരം കണ്ട് നോക്കുന്നവരും ഉണ്ടാകില്ലേ. അയാളും ഒരു അച്ഛനല്ലേ എന്ന് ഞാൻ ചിന്തിച്ചു. പ്രഭാകരൻ കൊല്ലപ്പെട്ടപ്പോൾ ഞാൻ എന്റെ സഹോദരിയെ പ്രിയങ്കയെ വിളിച്ചു. എനിക്കിതിൽ സന്തോഷം തോന്നുന്നില്ല. ‍ഞാൻ വല്ലാതെ അസ്വസ്ഥനാണ്. എന്തിനാണ് അയാളോട് ഇങ്ങനെ ചെയ്യുന്നത് എന്നാണ് ഞാൻ പ്രിയങ്കയോട് ചോദിച്ചു. ഞാനും അത് തന്നെയാണ് ചിന്തിക്കുന്നത് എന്നായിരുന്നു പ്രിയങ്കയുടെ മറുപടി.’ രാഹുൽ പറയുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...