കുട്ട ചുമലിലേന്തി, തേയില നുള്ളി പ്രിയങ്ക; തൊഴിലാളികള്‍ക്കൊപ്പം; വിഡിയോ

priyanka-gandhi-plucking-tea-leaves
SHARE

തോട്ടം തൊഴിലാളികൾക്കൊപ്പം തേയില നുള്ളാൻ കൂടി പ്രിയങ്ക ഗാന്ധി. നിയമസഭാ തിരഞ്ഞെടുപ്പിലെ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കാൻ അസമിൽ എത്തിയതായിരുന്നു പ്രിയങ്ക. ചുവന്ന സാരിയുടുത്ത്, ചെറിയൊരു സ്കാർഫ് തലയിൽ കെട്ടി, കുട്ട ചുമലിലേന്തി,  വനിതാ തൊഴിലാളികൾക്കൊപ്പം പ്രിയങ്ക തേയില നുള്ളുന്ന ചിത്രം നിമിഷങ്ങൾക്കുള്ളില്‍ സമൂഹമാധ്യമങ്ങളിലൂടെ വൈറലായി. എങ്ങനെയാണ് തേയിലെ നുള്ളേണ്ടതെന്ന് തൊഴിലാളികളോട് ചോദിച്ചറിഞ്ഞതിനു ശേഷമാണ് പ്രിയങ്ക ഇവർക്കൊപ്പം കൂടിയത്. തോട്ടം മേഖലയിൽ വലിയ സ്വീകരണമാണ് പ്രിയങ്കക്ക് ലഭിച്ചത്.

തോട്ടം തൊഴിലാളികളുടെ ജീവിതം സത്യത്തിലും ലാളിത്യത്തിലും അടിയുറച്ചതാണെന്നും അവരുടെ തൊഴിൽ രാജ്യത്തിന് വിലപ്പെട്ടതാണെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ഇവരുടെ തൊഴിൽ സാഹചര്യത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും മനസിലാക്കുന്നതിനും തൊഴിലിന്റെ ബുദ്ധിമുട്ടുകൾ മനസിലാക്കാനും സാധിച്ചു. അവരിൽനിന്ന് ലഭിച്ച സ്നേഹം ഒരിക്കലും മറക്കില്ലെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

മാര്‍ച്ച് 27 മുതല്‍ മൂന്ന് ഘട്ടങ്ങളിലായാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 126 മണ്ഡലങ്ങളില്‍ 35 സീറ്റുകളിലെ ഫലം നിര്‍ണയിക്കുന്നതില്‍ തോട്ടം മേഖലയിലെ വോട്ടുകള്‍ നിര്‍ണായകമാണ്.

MORE IN INDIA
SHOW MORE
Loading...
Loading...