മമതയുടെ ഇലക്ട്രിക് സ്കൂട്ടർ റാലി ഹിറ്റ്; വെല്ലാൻ മോട്ടർ സ്കൂട്ടർ റാലിയുമായി സ്മൃതി

smrithi-bengal-scooter
SHARE

ഇന്ധനവില വർധനവിനെതിരെ പ്രതിഷേധിച്ച് ബംഗാളിൽ ഇന്നലെ മുഖ്യമന്ത്രി മമത ബാനർജി ഇലക്ട്രിക് സ്കൂട്ടർ ഓടിച്ച് റാലി നടത്തിയിരുന്നു. കൊൽക്കത്തയിലൂടെ മമത നടത്തിയ ഇലക്ട്രിക് സ്കൂട്ടർ റാലി ദേശീയ തലത്തിൽ തന്നെ ചർച്ചയായതിന് പിന്നാലെ ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ രംഗത്തിറക്കി. 

ഇന്ധനവില കുതിച്ച് ഉയരുമ്പോൾ മോട്ടർ സ്കൂട്ടറിൽ തന്നെ റാലി നടത്തിയിരിക്കുകയാണ് സ്മൃതി ഇറാനി. വിഡിയോ വൈറലായതോടെ ട്വിറ്ററിൽ പരിഹാസങ്ങളും നിറഞ്ഞു ‘ഇന്ധനവില 100ല്‍ എത്താറായി, മോട്ടോര്‍ സ്‌കൂട്ടറില്‍ പോകല്ലേ..’ എന്ന് ഒട്ടേറെ പേർ സ്മൃതിയെ ഓർമിപ്പിച്ചു.വിഡിയോ കാണാം. 

MORE IN INDIA
SHOW MORE
Loading...
Loading...