പെട്രോള്‍ കടത്ത് കൂടുന്നു; ഇന്ത്യക്കാരെ കൊണ്ട് വലഞ്ഞു; നേപ്പാളിൽ നിയന്ത്രണം

nepal-pertol-price
SHARE

ഇന്ത്യക്കാരെ െകാണ്ട് തോറ്റിരിക്കുകയാണ് നേപ്പാൽ. പെട്രോൾ പമ്പുകളിൽ അതിർത്തി കടന്നെത്തുന്ന ഇന്ത്യക്കാരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഇന്ധനക്കള്ളക്കടത്തും അതിർത്തികളിൽ വ്യാപകം. കന്നാസുകളുമായി സൈക്കിളിലും ബൈക്കിലും എത്തി ലിറ്റർ കണക്കിന് പെട്രോളും ഡീസലും വാങ്ങി ഇന്ത്യയിലേക്ക് പോകും. എന്നിട്ട് മറിച്ച് വിൽക്കും. ഒടുവിൽ ഗതികെട്ട് ഇന്ത്യയിൽ നിന്നുള്ള വാഹനങ്ങൾക്ക് ഇന്ധനം കൊടുക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ് അധികൃതർ.

ഇനി മുതൽ ഇന്ത്യയിൽ നിന്നുള്ള വാഹനത്തിന് പരമാവധി 100 ലിറ്റർ ഇന്ധനം മാത്രമേ നേപ്പാളിലെ പമ്പുകളിൽ നിന്ന് ലഭിക്കൂ. ഇന്ത്യ-നേപ്പാൾ ധാരണ പ്രകാരം അതിർത്തി കടക്കാൻ പ്രത്യേക അനുവാദം ആവശ്യമില്ല. ഇതോടെയാണ് ഇന്ത്യക്കാർ നേപ്പാളിൽ പോയി പെട്രോൾ അടിക്കാൻ തുടങ്ങിയത്. രാജ്യത്ത് 100 കടന്നും കുതിക്കുന്ന ഇന്ധനവിലയുടെ റിപ്പോർട്ടുകളാണ് അതിർത്തി താണ്ടാൻ പ്രേരിപ്പിക്കുന്നത്. 

പെട്രോളിന് ഇന്ത്യയിലേതിനെക്കാൾ 22 രൂപ കുറവാണ് നേപ്പാളിൽ. 70.79 രൂപക്ക് നേപ്പാളിൽ നിന്ന് വാങ്ങുന്ന പെട്രോൾ അതിർത്തി കടത്തി ഇന്ത്യയിലെത്തിച്ച് 90-95 രൂപക്കാണ് വിൽക്കുന്നത്. ഇതോടെ അതിർത്തി ഗ്രാമങ്ങളിൽ തൊഴിൽ ഇല്ലാത്ത ചെറുപ്പക്കാർ ഇന്ധനക്കടത്തിലൂടെ വരുമാനം കണ്ടെത്തുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഇതിന് പിന്നാലെ അതിർത്തി പ്രദേശത്തുള്ള ഇന്ത്യൻ പെട്രോൾ പമ്പുകളിലെ വരുമാനം കുത്തനെ ഇടിയുകയാണ്. ഇതോടെ നേപ്പാളിൽ നിന്നുള്ള ഇന്ധനക്കടത്ത് തടയണം എന്നാവശ്യപ്പെട്ട് പമ്പുടമകളും രംഗത്തെത്തിയിട്ടുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...