‘അന്ന് നീ വെറും ശിശു, എന്റെ മടിയിലിരുന്ന് കളിച്ചില്ലേ?’; തേജസ്വിയോട് നിധീഷ്; ചിരി

nitishwb
SHARE

നിയമസഭയിൽ മുഖ്യമന്ത്രി നിധീഷ് കുമാറും പ്രതിപക്ഷ നേതാവ് തേജസ്വി യാദവും തമ്മിലുള്ള വക്പയറ്റ് സഭയിലൊന്നാകെ ചിരി പടർത്തി. വാജ്പേയി മന്ത്രിസഭയിൽ കേന്ദ്രമന്ത്രിയായിരുന്ന കാലത്തെ നിധീഷ് കുമാറിന്റെ പ്രവർത്തനങ്ങളെ വിമർശിച്ച സമയത്താണ് നിധീഷ് ചില ചോദ്യങ്ങൾ തേജസ്വിക്ക് നേരെ നീട്ടിയത്.‘ ഞാൻ കേന്ദ്രമന്ത്രിയായിരുന്ന സമയം നീ ഒരു കൊച്ചുകുഞ്ഞായിരുന്നു, എന്റെ മടിയിലുന്ന് കളിച്ചതും ഓര്‍മയില്ലേ? ഞാനിപ്പോൾ പറയുന്നത് മിണ്ടാതിരുന്ന് കേട്ടാൽ പിന്നീട് ഗുണം ചെയ്യും’ ഇതായിരുന്നു സഭയിൽ നിധീഷ് പറഞ്ഞത്.

സർക്കാറിന്റെ നേട്ടങ്ങൾ എണ്ണിയെണ്ണി പറയുന്നതിനിടെ നിധീഷിന്റെ പ്രസംഗം പലതവണ ഇടപെട്ട് തേജസ്വി തടസപ്പെടുത്തി. തുടർന്നാണ് നിധീഷിനറെ ഉപദേശം. ഇതു കേട്ടതോടെ തേജസ്വിയ്ക്കും മറ്റു സഭാംഗങ്ങൾക്കും ചിരി അടക്കാനായില്ല.

MORE IN INDIA
SHOW MORE
Loading...
Loading...