ജയലളിതയുടെ ജൻമദിനത്തിൽ ശക്തിപ്രകടനത്തിന് അണികൾ; 'ചിന്നമ്മ'യെ ഉറ്റുനോക്കി തമിഴകം

jaya-24
SHARE

തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ ജന്‍മദിനം ശക്തിപ്രകടനത്തിനുള്ള അവസരമാക്കി മാറ്റി  സംസ്ഥാനം ഭരിക്കുന്ന അണ്ണാ ഡി.എം.കെയും, ശശികലയുടെ പാര്‍ട്ടിയായ അമ്മ മക്കള്‍ മുന്നേറ്റ കഴകവും.  ശശികലയുടെ അനന്തിരവന്‍ ടി.ടി.വി. ദിനകരന്റെ സ്വന്തം മണ്ഡലത്തില്‍ മുഖ്യമന്ത്രി ജയലളിതയ്ക്കു ആദരം അര്‍പ്പിച്ചു പൊതു പരിപാടി നടത്തും.എന്നാല്‍ ജയലളിതയ്ക്കു ആദരമര്‍പ്പിക്കാന്‍ ശശികലയെത്തുമോയെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.

ജയലളിതയെന്ന ജനകീയ നേതാവിന്റെ  പിന്തുടര്‍ച്ചയ്ക്കുള്ള പോരാട്ടമാണു തമിഴകത്ത്  നടക്കുന്നത്. 73 ാം ജന്‍മദിനം അണ്ണാ ഡി.എം.കെയും ശശികലയുടെ അമ്മ മക്കള്‍ മുന്നേറ്റ കഴത്തിന്റെയും ശക്തി പ്രകടനമായി മാറുന്നതും ഇതുവഴിയാണ്. ജയലളതിയുടെ മണ്ഡലമായിരുന്ന, നിലവില്‍ ശശികലയുടെ അനന്തരവന്‍ ടി.ടി.വി.ദിനകരന്‍ കൈവശം വെയ്ക്കുന്ന  ആര്‍.കെ നഗറിലാണ് അണ്ണാ ഡി.എം.കെയുടെ പ്രധാന പരിപാടി.മുഖ്യമന്ത്രി എടപ്പാടി പളനിസാമി ആര്‍.കെ നഗറിലെ പരിപാടിയില്‍ നേരിട്ടെത്തും.

കൂടാതെ സംസ്ഥാനത്തൊട്ടാകെ വൈകീട്ടു ആറുമണിക്ക് ദീപം തെളിയിച്ചു ഓര്‍മ്മ പുതുക്കാനും അണ്ണാ ഡി.എം.കെ ആഹ്വാനം ചെയ്തിട്ടുണ്ട്.അതേ സമയം തിരുനെൽവേലി, മധുര, തിരുച്ചിറപ്പള്ളി, ആർകെ നഗർ എന്നിവിടങ്ങളിൽ വൻ ജനാവലിയെ പങ്കെടുപ്പിച്ച് ജന്മവാർഷികാഘോഷം നടത്താനുള്ള തയാറെടുപ്പിലാണ് അമ്മാ മക്കൾ മുന്നേറ്റ കഴകം. എന്നാല്‍  ശശികല പൊതുയോഗങ്ങളിൽ പങ്കെടുക്കുമോ എന്ന കാര്യം പാർട്ടി വെളിപ്പെടുത്തിയിട്ടില്ല. വി.കെ.ശശികല ജയിൽമോചിതയായതിനു പിന്നാലെ മറീനയിലെ ജയലളിതാ സ്മാരകം സർക്കാർ  അടച്ചിട്ടിരിക്കുയാണ്.  73ാം ജന്മദിനത്തിലും ശവകുടീരം ഉള്‍പെടുന്ന സ്മാരകം അടഞ്ഞു തന്നെ കിടക്കും.

MORE IN INDIA
SHOW MORE
Loading...
Loading...