അസമിൽ ഭരണം പിടിക്കാൻ ‘ബാഗേൽ ടീം’; ചത്തീസ്ഗഡിൽ നിന്നും ഇറക്കുമതി തന്ത്രജ്ഞർ

incwb
SHARE

തിരഞ്ഞെടുപ്പിലേക്ക് കടക്കാൻ രണ്ടു മാസം മാത്രം ശേഷിക്കെ അസമിലേക്ക് ചത്തിസ്ഗഡിൽ നിന്നും തന്ത്രജ്ഞരെ ഇറക്കുമതി ചെയ്തു. 2018ലെ തിരഞ്ഞെടുപ്പിൽ രമൺസിങ് സർക്കാറിനെ തൂത്തെറിഞ്ഞ ചത്തീസ്ഗഡ് മോഡൽ അസമിലും നടപ്പാക്കാനാണ് നേതാക്കളുടെ ആലോചന. അതിനായി തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ അമരക്കാരനായി  ചത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും, നേതാക്കൾക്കും അണികൾക്കും തന്ത്രങ്ങൾ അരച്ചു കലക്കി കുടിപ്പിക്കാൻ 12ഓളം തന്ത്രജ്ഞരും എത്തിക്കഴിഞ്ഞു.

സംസ്ഥാനത്തെത്തിയ ‘ബാഗേൽ ടീം’ അസംബ്ലി മണ്ഡലങ്ങളിലെല്ലാം ട്രെയിനിംഗ് ക്യാംപുകൾ നടത്തും. ക്യാംപുകൾ ഇന്ത്യൻ ഭരണഘടനയോടും കോൺഗ്രസ് പാർട്ടിയോടും വിശ്വസ്തനായിരിക്കുമെന്ന് ഉറപ്പിക്കുന്ന പ്രതിജ്ഞയോടെയാണ് ആരംഭിക്കുക. ബൂത്തുതലം മുതൽ തന്നെയാണ് ട്രെയിനിംഗ് നടത്തുന്നത്. ഇതിലൂടെ പാർട്ടി പ്രവർത്തകരുടെ ആത്മവിശ്വാസം വർധിപ്പിക്കാനും ബിജെപി സർക്കാറിനെ തൂത്തെറിയാനും സാധിക്കുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.

MORE IN INDIA
SHOW MORE
Loading...
Loading...