'മോദി എസി കാറില്‍നിന്ന് പുറത്തിറങ്ങണം'; സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് വാധ്‌ര

modi-vadra-cycle
SHARE

ഇന്ധനവില കുതിച്ചുയരുന്നതിനെതിരെ സൈക്കിള്‍ ചവിട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ഭര്‍ത്താവും വ്യവസായിയുമായ റോബര്‍ട്ട് വാധ്‌ര. പ്രധാനമന്ത്രി നരേന്ദ്ര മോദി ശീതീകരിച്ച കാറുകളില്‍നിന്നു പുറത്തിറങ്ങി ജനങ്ങള്‍ ഏതു തരത്തിലാണു ക്ലേശം അനുഭവിക്കുന്നതെന്ന് കാണണമെന്ന് വാധ്‌ര പറഞ്ഞു. അങ്ങിനെയാണെങ്കില്‍ ഇന്ധന വില കുറയ്ക്കാന്‍ പ്രധാനമന്ത്രി തയാറാകും. എല്ലാത്തിനും മുന്‍ സര്‍ക്കാരുകളെ പഴിക്കുക മാത്രമാണ് മോദി ചെയ്യുന്നതെന്നും വാധ്‌ര പറഞ്ഞു. 

സ്യൂട്ടും ഹെല്‍മറ്റും ധരിച്ച് ഡല്‍ഹിയിലെ ഖാന്‍ മാര്‍ക്കറ്റിലുള്ള തന്റെ ഓഫിസിലേക്ക് രണ്ടു പേര്‍ക്കൊപ്പമാണ് വാധ്‌ര സൈക്കിള്‍ യാത്ര നടത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ ട്വിറ്ററില്‍ പങ്കുവച്ചു. പൊലീസുകാര്‍ ട്രാഫിക്ക് നിയന്ത്രിക്കുന്നതും ചിത്രത്തിലുണ്ട്. പന്ത്രണ്ട് ദിവസത്തെ വിലവര്‍ധനയ്ക്കു ശേഷം ഇന്ന് പെട്രോള്‍, ഡീസല്‍ വില തുടര്‍ച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ തുടര്‍ന്നു.  ഡല്‍ഹിയില്‍ പെട്രോള്‍ ലീറ്ററിന് 90.58 രൂപയും ഡീസലിന് 80.97 രൂപയുമാണ്. കഴിഞ്ഞയാഴ്ച രാജസ്ഥാനിലെ ഗംഗാനഗറില്‍ പെട്രോള്‍ ലീറ്ററിന് 101.22 രൂപ എത്തിയിരുന്നു.

MORE IN INDIA
SHOW MORE
Loading...
Loading...