കമൽനാഥ് കയറിയ ലിഫ്റ്റ് പത്തടി താഴ്ചയിലേക്ക്; ഹനുമാന്റെ അനുഗ്രഹമെന്ന് ട്വീറ്റ്

kamalnath-lift
SHARE

മധ്യപ്രദേശ് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായി കമൽനാഥ് കയറിയ ലിഫ്റ്റ് അപകടത്തിൽപ്പെട്ടു. സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻമന്ത്രി രാമേശ്വർ പട്ടേലിനെ സന്ദർശിക്കാൻ എത്തിയതായിരുന്നു അദ്ദേഹം. 

കമൽനാഥും മറ്റ് നേതാക്കളും ലിഫ്റ്റിൽ കയറിയ ശേഷം മുകളിലേക്ക് പോകുന്നതിന് പകരം പെട്ടെന്ന് താഴേക്ക് പതിക്കുകയായിരുന്നു. പത്തടി താഴ്ചയിലേക്ക് ലിഫ്റ്റ് പതിച്ചു. തൊട്ടുപിന്നാലെ സുരക്ഷാ ജീവനക്കാർ ഡോർ തകർത്ത് നേതാക്കളെ പുറത്തെത്തിച്ചു. ആർക്കും പരുക്കില്ല. ലിഫ്ഫ് തകര്‍ന്നില്ലെന്നും ഭാരം കൂടിയതിനാല്‍ പത്തടി താഴേക്ക് പോകുക മാത്രമാണ് ഉണ്ടായതെന്നുമുള്ള വിശദീകരണമാണ് ആശുപത്രി അധികൃതര്‍ നല്‍കുന്നത്.  സംസ്ഥാന സർക്കാർ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഹനുമാന്റെ അനുഗ്രഹം എപ്പോഴും ഒപ്പമുണ്ടെന്ന് കമൽനാഥ് പിന്നീട് ട്വിറ്ററിൽ കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...