44 വര്‍ഷം; ഒടുവിൽ അനുമതി; ഖജുരാവോയുടെ ക്ഷേത്രാങ്കണത്തില്‍ ചിലങ്കാനാദം മുഴങ്ങി

dance
SHARE

ലോകപ്രശസ്തമായ ഖജുരാവോ നൃത്തോൽസവത്തിന് വർഷങ്ങളുടെ ഇടവേളക്ക് ശേഷം പുരാവസ്തുവകുപ്പിന്റെ അനുമതി. നാൽപത്തിനാല് വർഷങ്ങൾക്കുശേഷമാണ് നൃത്തോൽസവം പൂർണ ആഘോഷങ്ങളോടെ നടത്തിയത്. 

യുനെസ്കോയുടെ പൈതൃകപദവി നേടിയ,ഹിന്ദു ജൈനക്ഷേത്രങ്ങൾക്ക് ഏറെ പ്രശസ്തമായ ഖജുരാവോ. ഇന്ന് കാണുന്ന ശേഷിപ്പുകളെല്ലാം ഒൻപതാം നൂറ്റാണ്ടിൽ ചന്ദേല രാജവംശം നിർമ്മിച്ചതാണ്. നഗരമാതൃകയിലുള്ള നിർമ്മിതികൾക്കും അത്യപൂർവ്വശിൽപമാതൃകയ്ക്കും ഏറെ പ്രശസ്തമാണ് ഖജുരാവോ. 44 വർഷത്തെ ഇടവേളക്ക് ശേഷം ഖജുരാവോ വീണ്ടും ലോകശ്രദ്ധ നേടുകയാണ് ഈ നൃത്തോൽസവത്തിലൂടെ. ഇന്ത്യൻ ക്ളാസിക്കൽ നൃത്തരൂപങ്ങളാണ് അവതരിപ്പിക്കുന്നത്. 

ഇങ്ങനെയൊരു നൃത്തോൽസവം നടത്താൻ തീരുമാനിച്ചശേഷം 2 വർഷം മാത്രമാണ് ഉത്സവം നടത്താനായത്. പരമ്പരാഗത ശിൽപനിർനിതികൾക്ക് കേടുപാടുകൾ ഉണ്ടാകുന്നുവെന്ന പരാതിയെത്തുടർന്ന് നൃത്തോൽസവം ഉപേക്ഷിച്ചു. നീണ്ട ഇടവേളക്ക് ശേഷം ഖജുരാവോയുടെ ക്ഷേത്രാങ്കണത്തിൽ ചിലങ്കാനാദമുയരുകയാണ്. ശാസ്ത്രീയനൃത്തോപാസകരുടെ വലിയ ആഗ്രഹമാണ് ഈ വേദിയിൽ ചിലങ്കയണിയുക എന്നത്. നൃത്തോൽസവത്തിനൊപ്പം ആദിവാസി വിഭാഗത്തിന്റെ നാടോടിനൃത്തവും സംഗീതവും അരങ്ങേറി. ഒരു ചെറു പ്രദർശനമേളയും സംഘടിപ്പിക്കപ്പെട്ടു.

MORE IN INDIA
SHOW MORE
Loading...
Loading...