കർണാടക സർക്കാർ ഉത്തരവിനെതിരെ പ്രതിഷേധം; തലപ്പാടിയിലും ബാവലിയിലും ഇളവ്

covid-karnataka
SHARE

ആർ.ടി.പി.സി.ആർ. ടെസ്റ്റ്‌ നടത്തി കോവിഡ് നെഗറ്റീവ് ആയവർ മാത്രം വന്നാൽ മതിയെന്ന കർണാടക സർക്കാർ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. തീരുമാനം നടപ്പിലാക്കിയ ആദ്യദിനം തന്നെ അതിർത്തി ജില്ലകളായ കാസർകോട്ടേയും വയനാട്ടിലേയും തൊഴിലാളികളും വിദ്യാർഥികളും ഉൾപ്പെടെയുള്ളവർ വലഞ്ഞു. രണ്ടിടങ്ങളിലും നാട്ടുകാരും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും പ്രതിഷേധമുയർത്തി. പ്രതിഷേധത്തെ തുടർന്ന് കാസർകോട്ടെ തലപ്പാടിയിലും വായനാട്ടിലെ ബാവലിയിലും നിയന്ത്രണങ്ങളിൽ ഇളവുവരുത്തി.

കോവിഡ് വ്യാപനം തടയുന്നതിനായി എന്ന് പറഞ്ഞാണ്, കർണാടകം കേരളത്തിലേക്കുള്ള റോഡുകൾ അടച്ചത്. ദിവസേന ആയിരക്കണക്കിന് മലയാളികൾ ജോലിക്കായി പോകുന്ന  മംഗളൂരു ഉൾപ്പെടുന്ന ദക്ഷിണ കന്നഡ ജില്ലയിലേക്ക് പ്രവേശിക്കാൻ അഞ്ചുറോഡുകളിലൂടെ  മാത്രമാണ് അനുമതി. മറ്റു റോഡുകളും ഊട് വഴികളും അടച്ചു. RTPCR  നിർബന്ധമാക്കിയതിൽ  വിദ്യാർഥികളും ആശങ്കയിലാണ്

കർണാടക സർക്കാരിന്റെയല്ല ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടത്തിന് പിടിവാശിയാണ് നടപ്പിലാക്കുന്നതെന്ന് മഞ്ചേശ്വരം എം.എൽ.എ. പറഞ്ഞു അതിനിടെ വയനാട്, കർണാടക അതിർത്തിയായ ബാവലിയിലും വാഹനങ്ങൾ തടഞ്ഞ് കർണാടക ഉദ്യോഗസ്ഥർ വാഹന പരിശോധന നടത്തി. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനങ്ങൾ കടത്തിവിടില്ല എന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് ജില്ലാ പഞ്ചായത്ത് കർണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു

MORE IN INDIA
SHOW MORE
Loading...
Loading...