‘88 വയസല്ലേ ഉള്ളൂ; 10–15 വർഷം കൂടി കാത്തിരിക്കാമായിരുന്നു’; ശ്രീധരനോട് സിദ്ധാർഥ്

e-sreedharan-siddarth
SHARE

കേന്ദ്രസർക്കാരിനും ബിജെപിക്കുമെതിരെ വിട്ടുവീഴ്ചയില്ലാതെ നിലപാട് പറയുന്ന താരമാണ് നടൻ സിദ്ധാർഥി. കർഷക സമരത്തിൽ അടക്കം ബിജെപിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും പരിഹസിച്ചും താരം രംഗത്തുവന്നിരുന്നു. ഇപ്പോൾ കേരളത്തിൽ വലിയ ചർച്ചയായ മെട്രോ മാൻ ഇ. ശ്രീധരന്റെ ബിജെപി പ്രവേശനത്തെ കുറിച്ചും സിദ്ധാർഥി അഭിപ്രായം രേഖപ്പെടുത്തി. പതിവുപോലെ ട്വിറ്ററിലൂടെയാണ് താരത്തിന്റെ കുറിപ്പ്. അദ്ദേഹത്തോടുള്ള എല്ലാ ബഹുമാനവും നിലനിർത്തി െകാണ്ടാണ് സിദ്ധാർഥിന്റെ പരിഹാസം കലർന്ന വിമർശനം.

ഞാൻ ഇ.ശ്രീധരൻ സാറിന്റെ വലിയ ആരാധകനാണ് അദ്ദേഹം രാജ്യത്തിന് നൽകി സേവനങ്ങളുടേയും. ഇപ്പോൾ അദ്ദേഹം ബിജെപിയിൽ ചേർന്ന് കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആകാൻ പോകുന്നു എന്നതിൽ ‍ഞാൻ വളരെ ആവേശത്തിലാണ്. പക്ഷേ ഇത് അൽപം നേരത്തെ ആയി പോയില്ലേ എന്നാണ് എന്റെ ഭയം. അദ്ദേഹത്തിന് ഒരു 10–15 വർഷം കൂടി കാത്തിരിക്കാമായിരുന്നു. ഇപ്പോൾ വെറും 88 വയസല്ലേ ആയിട്ടുള്ളൂ..’ സിദ്ധാർഥ് കുറിച്ചു.

അതേസമയം ഇ. ശ്രീധരന്‍ തിരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് വ്യക്തമാക്കി‍. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ യോഗ്യനാണ് അദ്ദേഹം. ഇ ശ്രീധരൻ കേരളത്തിന്‍റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണ്. താന്‍ മല്‍സരിക്കുമോയെന്ന് തീരുമാനിക്കുന്നത് പാര്‍ട്ടിയെന്നും സുരേന്ദ്രന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...