‘ബിജെപി തീർന്നു’; ആളില്ലാ ചിത്രം പങ്കിട്ട് പരിഹസിച്ച് തരൂർ; വൈറൽ

bjp-taroor-tweet
SHARE

‘വേദിയിൽ അഞ്ചുേപർ, മൊത്തത്തിൽ ഏഴുപേർ, ഒരാൾ കേൾക്കാൻ..  ആളൊഴിഞ്ഞ കസേരകൾ നോക്കി പ്രസംഗിക്കുന്ന ബിജെപി നേതാവിന്റെ ചിത്രം പങ്കുവച്ച് ശശി തരൂർ കുറിച്ചു. #BJPThePartyIsOver എന്ന ഹാഷ്ടാഗോടെയാണ് തരൂർ ചിത്രം പങ്കിട്ടിരിക്കുന്നത്. എന്നാൽ ഇത് എവിടെ നടന്ന പരിപാടിയാണെന്ന് അദ്ദേഹം ട്വീറ്റിൽ പറയുന്നില്ല. 

പ്രസംഗിക്കുന്ന നേതാവ് അടക്കം അഞ്ചുപേരെ വേദിയിൽ കാണാം. ഒരു മൈക്ക് ഓപ്പറേറ്റർ സമീപത്തുണ്ട്. പിന്നെ കുടയും ചൂടി ഒരു വ്യക്തി പ്രസംഗം കേൾക്കാൻ കസേരയിലും. ബാക്കി നിരത്തിയിട്ട എല്ലാ കസേരകളും കാലിയാണ്. ഇൗ ചിത്രം പങ്കിട്ടാണ് ബിജെപിയെ അദ്ദേഹം പരിഹസിക്കുന്നത്. 

MORE IN INDIA
SHOW MORE
Loading...
Loading...