വിൽക്കാൻ വെച്ച പപ്പായ തിന്നു; പശുവിന്റെ വയറ്റിൽ കുത്തി കടയുടമയുടെ ക്രൂരത; അറസ്റ്റ്

cow-blood
SHARE

വിൽപ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതിന്റെ പേരിൽ പശുവിന്റെ വയറ്റിലും കാലിലും കത്തി കൊണ്ട് കുത്തി കടയുടമ. മഹാരാഷ്ട്രയിലാണ് സംഭവം. പശുവിന്റെ ഉടമയുടെ പരാതിയിൽ കടയുടമയ്ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിൽ കുറ്റം തെളിഞ്ഞതോടെ പ്രതിയെ അറസ്റ്റ് ചെയ്തു. 

മുംബൈയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെ റായ്ഗഡ് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. കടയില്‍ വില്‍പ്പനയ്ക്ക് വച്ചിരുന്ന പപ്പായ തിന്നതാണ് പ്രകോപനത്തിന് കാരണം. ഉടന്‍ തന്നെ കടയുടമ കത്തി ഉപയോഗിച്ച് പശുവിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പശുവിന്റെ മുറിവ് വെച്ചുകെട്ടി. 

MORE IN INDIA
SHOW MORE
Loading...
Loading...