കാർ സീറ്റിനടിയിൽ കൊക്കെയ്ൻ; ബിജെപി യുവ വനിതാ നേതാവ് അറസ്റ്റിൽ

pamela-goswami
SHARE

100 ഗ്രാം കൊക്കെയ്ൻ കൈവശം വെച്ചതിന് കൽക്കട്ടയിലെ യുവ വനിതാ ബിജെപി നേതാവ് അറസ്റ്റിൽ. ബംഗാൾ യുവമോർച്ച ജനറല്‍ സെക്രട്ടറി പമേല ഗോസ്വാമിയെയാണ് നാടകീയമായി പൊലീസ് പിടികൂടിതയത്. 

പമേലയുടെ കാറിന്റെ സീറ്റിനടിയിലും പഴ്സിൽ നിന്നുമായി ലക്ഷക്കണക്കിന് രൂപ വിലയുള്ള കൊക്കെയ്നാണ് പിടികൂടിയത്. പമേലയുടെ സുഹൃത്തും യുവ മോർച്ച പ്രവർത്തകനുമായി പ്രബീർ കുമാർ ഡേയും കാറിൽ ഒപ്പം ഉണ്ടായിരുന്നു. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കൊക്കെയ്ൻ പിടികൂടുമ്പോൾ കാറിൽ ഒരു സുരക്ഷാ ഉദ്യോ​ഗസ്ഥനുമുണ്ടായിരുന്നു.  

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പമേലയുടെ നീക്കങ്ങൾ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. യാത്രയ്ക്കിടെ പമേല സ്ഥിരമായി ഒരു സ്ഥലത്ത് കാർ നിർത്തുകയും ഇവിടെ നിന്ന് കൊക്കെയ്ൻ കയറ്റുകയും ചെയ്യാറുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തി. പരിശോധനയ്ക്കായി കാർ കൈകാണിച്ചു നിർത്തിയ പൊലീസ് നടത്തിയ തിരച്ചിലിലാണ് സീറ്റിനടിയിലും ബാ​ഗിലുമായി കൊക്കെയ്ൻ കണ്ടെത്തിയത്. 

MORE IN INDIA
SHOW MORE
Loading...
Loading...