ഹോഷൻഗാബാദ് നഗരം ഇനി നർമദാപുരം; പേരുമാറ്റി മധ്യപ്രദേശ് സർക്കാർ

madhya-pradesh-cm-new
SHARE

മധ്യപ്രദേശിലെ ഹോഷൻഗാബാദ് നഗരത്തിന്റെ പേര് നർമദാപുരമെന്നാക്കി പുനർനാമകരണം ചെയ്തു. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനാണ് നഗരത്തിന്റെ പേര് മാറ്റിയത്. വെള്ളിയാഴ്ച ഹോഷൻഗാബാദിൽ നർമദ ജയന്തി ആഘോഷത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലാണ് പേരുമാറ്റം പ്രഖ്യാപിച്ചത്.

സ്പീക്കർ രമേശ്വർ ശർമയാണ് പേരു മാറ്റണമെന്ന ആവശ്യം ഉന്നയിച്ചത്. അക്രമിയായിരുന്ന ഹോഷങ് ഷായുടെ പേരിലാണ് സ്ഥലം അറിയപ്പെട്ടിരുന്നതെന്നും പേരുമാറ്റം മധ്യപ്രദേശിലെ ചരിത്ര നിമിഷമാണെന്നും ശർമ പറ‍ഞ്ഞു. അതേസമയം പെട്രോൾ വിലവർധനവ് അടക്കമുള്ള യഥാർഥ പ്രശ്നങ്ങളിൽനിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണ് സർക്കാർ നീക്കമെന്ന് കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത കുറ്റപ്പെടുത്തി.

MORE IN INDIA
SHOW MORE
Loading...
Loading...