യുവതി പാളത്തിൽ കിടന്നു; ട്രെയിൽ മുകളിലൂടെ ഓടി; അദ്ഭുത രക്ഷ; വിഡിയോ

woman-track
SHARE

ഓടുന്ന ട്രെയിനിന്റെ അടിയിൽപ്പെട്ട യുവതിക്ക് തലനാരിഴയ്ക്ക് രക്ഷ. ഇതിന്റെ വിഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ട്രെയിൻ തുടക്കത്തിൽ നിർത്തി ഇട്ടിരിക്കുകയായിരുന്നു. എന്നാൽ അതിനടിയിലൂടെ നീങ്ങി അപ്പുറം കടക്കാൻ ശ്രമിച്ചതാണ് യുവതി. പക്ഷെ അപ്രതീക്ഷിതമായി ട്രെയിൻ നീങ്ങി തുടങ്ങി. പിന്നെ അമാന്തിച്ചില്ല. യുവതി ട്രെയിനിന്റെ അടിയിൽ അനങ്ങാതെ കിടന്നു. ചുറ്റും കൂടി നിന്നവർ പോലും യുവതിയോട് അതേപോലെ തന്നെ തുടരാൻ നിർദേശിക്കുകയായിരുന്നു. ട്രെയിൻ സുഗമമായി മുകളിലൂടെ പോവുകയും ചെയ്‌തു.

ഹരിയാനയിലെ റോത്തക്കിലാണ് സംഭവം അരങ്ങേറിയത്. വാർത്ത ഏജൻസി ആയ എ.എൻ.ഐ. ആണ് ഈ വിഡിയോ പോസ്റ്റ് ചെയ്തത്. ട്രെയിനിന്റെ അടിയിൽ കമിഴ്ന്നു കിടക്കുന്ന യുവതിയാണ് വീഡിയോയിൽ. ട്രെയിൻ പോയിക്കഴിഞ്ഞതും ചുറ്റും കൂടിയവർ യുവതിയെ എഴുന്നേൽക്കാൻ സഹായിക്കുന്നുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...