'സർ വിളി വേണ്ട; നിങ്ങൾക്കെന്നെ രാഹുൽ എന്ന് വിളിക്കാം'; കയ്യടിച്ച് വിദ്യാർഥികൾ; വിഡിയോ

rahul-sir
SHARE

രാഹുൽഗാന്ധിയുടെ പുതുച്ചേരി സന്ദർശന വേളയിൽ ഭാരതി ദാസൻ സർക്കാർ വനിത കോളജിലെ വിദ്യാർഥികളുമായുള്ള സംവാദം രാജ്യ ശ്രദ്ധ നേടയിരിക്കുകയാണ്. സംവാദത്തിന്റെ വിഡിയോകൾ സോഷ്യൽ മീഡയയിൽ വൈറലാണ്. ഇതിനിടെ സംവാദത്തിൽ ചോദ്യം ചോദിക്കാനായി സർ എന്ന്​ വിളിച്ച വിദ്യാർഥിനിയോട്​ തന്നെ പേര്​ വിളിച്ചാൽ മതിയെന്ന്​ രാഹുൽ. 

'സർ, ഞാനിവിടെയുണ്ട്​' എന്ന്​ പറഞ്ഞുകൊണ്ട്​ ചോദ്യത്തിലേക്ക്​ കടക്കുന്ന വിദ്യാർഥിനിയെ രാഹുൽ തിരുത്തുകയായിരുന്നു.'നോക്കൂ, എന്‍റെ പേര്​ സർ എന്നല്ല. ഒ.കെ? എന്‍റെ പേര്​ രാഹുൽ, അതുകൊണ്ട് ദയവായി​ എന്നെ രാഹുൽ എന്ന്​ വിളിക്കൂ.. നിങ്ങൾക്ക്​ നിങ്ങളുടെ പ്രിൻസിപ്പലിനെ സർ എന്ന്​ വിളിക്കാം. അധ്യാപകരെ സർ എന്ന്​ വിളിക്കാം. എന്നെ നിങ്ങൾ രാഹുൽ എന്ന്​ വിളിക്കൂ' എന്നാണ്​ രാഹുൽ പറഞ്ഞത്​.വിദ്യാർഥിനികൾ ഹർഷാരവങ്ങളോടെയാണ്​ രാഹുൽ ഗാന്ധിയുടെ വാക്കുകളെ വരവേറ്റത്. വിദ്യാർഥിനി എന്നാൽ രാഹുൽ അണ്ണാ എന്ന് വിളിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ വിളിക്കാമെന്നും രാഹുൽ പറയുന്നുണ്ട്. മുമ്പ് ചെന്നൈ സ്റ്റെല്ലാ മേരീസ് കോളജിലെ വിദ്യാർഥികളുമായി സംവദിക്കുമ്പോഴും സമാനമായി രാഹുൽ പറഞ്ഞിരുന്നു. 

പുതുച്ചേരി സന്ദർശനത്തിന്​ പിന്നാലെ 'ഇന്ത്യ വാണ്ട്​സ്​ രാുഹുൽഗാന്ധി' ഹാഷ്​ടാഗ് ട്രെൻഡിങായിരുന്നു. ഓട്ടോഗ്രാഫ് വാങ്ങാനെത്തിയ വിദ്യാർഥിനി രാഹുലിന്റെ കൈപിടിച്ച് തുള്ളച്ചാടുന്ന വിഡിയോ ഏറെ ശ്രദ്ധ നേടി. നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവച്ചത്. 

MORE IN INDIA
SHOW MORE
Loading...
Loading...