കൈകകാലുകൾ കെട്ടിയിരുന്നെന്ന് കുടുംബം; നിഷേധിച്ച് യുപി പൊലിസ്: ദുരൂഹം

unnao
SHARE

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ കേസില്‍ ദുരൂഹത തുടരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തുമ്പോള്‍ പെണ്‍കുട്ടികളുടെ കൈകാലുകള്‍ കെട്ടിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. ഒരു പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ദലിതര്‍ക്ക് മാത്രമല്ല യുപിയിലെ എല്ലാ വനിതകളുടെ അവകാശങ്ങളും ഹനിക്കപ്പെടുകയാണെന്നും ഇരകള്‍ക്ക് നീതി ലഭിക്കുന്നത് വരെ പോ രാടുമെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു

ഇന്നലെ രാത്രിയാണ് ഉന്നാവിലെ പാടത്തിന് സമീപമുള്ള വനത്തില്‍ മൂന്ന് ദലിത് പെണ്‍കുട്ടികളെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ട് പെണ്‍കുട്ടികള്‍ മരണത്തിന് കീഴടങ്ങി. 13 ഉം 16ഉം വയസുള്ള കുട്ടികളാണ് മരിച്ചത്. ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലുള്ള 17 വയസുള്ള പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. പശുവിന് പുല്ലുപറിക്കാന്‍ പോയ മൂന്നുപേരെയും കാണാതാവുകയായിരുന്നു. ബന്ധുക്കള്‍ നടത്തിയ തിരച്ചിലാണ് അബോധാവസ്ഥയില്‍ ഇവരെ കണ്ടെത്തിയത്. ഈ സമയം ഇവരുടെ കൈകാലുകള്‍ വസ്ത്രങ്ങള്‍ കൊണ്ട് കെട്ടിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചു. എന്നാല്‍ കൈകള്‍ ബന്ധിച്ചിരുന്നില്ല എന്ന് ചികില്‍സയിലുള്ള പെണ്‍കുട്ടി പറ‍ഞ്ഞതായി അമ്മയുടെ മൊഴിയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിഷം ഉള്ളില്‍ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും ഉന്നാവ് എസ്.പി  പറഞ്ഞു

അതേസമയം ദലിത് പെണ്‍കുട്ടികളുടെ മരണത്തില്‍ പ്രതിഷേധവും ശക്തമാവുകയാണ്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ നിയോഗിച്ച് പോസ്റ്റ്മോര്‍ട്ടം ഡല്‍ഹി എയിംസില്‍ നടത്തണമെന്നും ഇത് വീഡിയോയില്‍ ചിത്രീകരിക്കണമെന്നും ഭീംആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു. ഗുരുതരാവസ്ഥയില്‍ തുടരുന്ന പെണ്‍കുട്ടിയെ ഉടന്‍ എയിംസിലേക്ക് മാറ്റണമെന്നും ആസാദ് പറഞ്ഞു

MORE IN INDIA
SHOW MORE
Loading...
Loading...