രാമക്ഷേത്രത്തിന് പണം ചോദിച്ച് ഭീഷണി; സ്ത്രീകളടക്കം 3 പേർ വന്നു: കുമാരസ്വാമി

hd-kumaraswami-2
SHARE

രാമക്ഷേത്ര നിർമാണത്തിന് പണം ആവശ്യപ്പെട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി. ആരൊക്കെയാണ് രാമക്ഷേത്രത്തിന് പണം നൽകാത്തത് എന്നന്വേഷിച്ച് ആർഎസ്എസ് വീടുകൾ മാർക്ക് ചെയ്തു വെയ്ക്കുന്നു എന്ന പറഞ്ഞതിനു പിന്നാലെയാണ് പുതിയ ആരോപണം. സ്ത്രീകളടക്കമുള്ള 3 പേർ വീട്ടിൽ വന്നെന്നും എന്തുകൊണ്ട് പണം നൽകിയില്ലെന്ന് സ്ത്രീകളിലൊരാൾ ഭീഷണിയുടെ സ്വരത്തിൽ ചോദിച്ചെന്നും കുമാരസ്വാമി പറഞ്ഞു. 

ആരാണ് അവർ? ഇങ്ങോട്ട് വരാന്‍ ആരാണ് ചുമതലപ്പെടുത്തിയത് എന്നും കുമാരസ്വാമി ചോദിച്ചു. രാമക്ഷേത്ര നിർമാണത്തിനെ താൻ എതിർക്കുന്നില്ല. എന്നാൽ അത് സുതാര്യമാകണം. തന്റെ പാർട്ടിയിൽ പെട്ടവര്‍ തന്നെ സംഭാവന നൽകിയിട്ടുണ്ട്. എന്നാൽ ഈ പിരിക്കുന്ന പണത്തെക്കുറിച്ച് എന്തെങ്കിലും കണക്കുകളുണ്ടോ എന്നും എങ്ങോട്ടാണ് പോകുന്നതെന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ എന്നും കുമാരസ്വാമി ചോദിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...