കൈപിടിച്ച് തുള്ളിച്ചാടി പെണ്‍കുട്ടി; ചേര്‍ത്തുപിടിച്ച് രാഹുല്‍: വൈറല്‍ വിഡിയോ

rahul-video
SHARE

പുതുച്ചേരിയില്‍ ഭാരതിദര്‍ശന്‍ വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളോട് സംവദിച്ച് കോൺഗ്രസ് മുൻ അധ്യക്ഷന്‍ രാഹുൽ ഗാന്ധി. വിദ്യാർഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി. ആ വേദിയിൽ നിന്നുള്ള ഒരു വിഡിയോ ആണിപ്പോൾ ശ്രദ്ധേയമാകുന്നത്. രാഹുലിന്റെ അടുത്ത് നിന്നും ഓട്ടോഗ്രാഫ് വാങ്ങിയ വിദ്യാർഥിനി സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ്. രാഹുൽ ഗാന്ധി കയ്യിൽ പിടിച്ച് വേദിയിൽ മുട്ടുകുത്തി ഇരുന്ന് പെൺകുട്ടിയെ സ്നേഹത്തോടെ ചേർത്ത് പിടിക്കുന്നു. അപ്പോള്‍ കണ്ണുനിറയുന്നുമുണ്ട് കുട്ടിക്ക്. വിഡിയോ  കാണാം. 

വിദ്യാർഥിനികളുടെ ഭാഗത്ത് നിന്ന് നിരവധി ചോദ്യങ്ങളാണ് ഉയർന്നു വന്നത്. തന്റെ പിതാവിന്റെ കൊലപാതകത്തിന് കാരണക്കാരായവരോട് തനിക്ക് വിദ്വേഷമോ പകയോ ഇല്ലെന്ന് രാഹുൽ പറഞ്ഞു. ‘നിങ്ങളുടെ പിതാവ് എല്‍.ടി.ടി.ഇ തീവ്രവാദികളാല്‍ കൊല്ലപ്പെടുകയായിരുന്നു. അവരോടുള്ള നിങ്ങളുടെ പ്രതികരണം എന്താണ്?’, എന്നായിരുന്നു വിദ്യാര്‍ഥികളിലൊരാളുടെ ചോദ്യം.‘എനിക്ക് ആരോടും ദേഷ്യമോ വെറുപ്പോ ഇല്ല. അതെ എനിക്കെന്റെ പിതാവിനെ നഷ്ടപ്പെട്ടു. തീര്‍ച്ചയായും അത് വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു. പക്ഷെ ഞാന്‍ എല്ലാം ക്ഷമിച്ചു’, രാഹുല്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1991 മേയ് 21 കൊല്ലപ്പെടുന്നത്.

പുരുഷാധിപത്യത്തോട് തനിക്ക് പൂര്‍ണ്ണ എതിര്‍പ്പാണെന്നും രാഹുല്‍ ഗാന്ധി. ‘നിങ്ങളെ ആരെങ്കിലും അപമാനിക്കാന്‍ ശ്രമിച്ചാല്‍ നിങ്ങള്‍ നിര്‍ബന്ധമായും അയാളെ വെല്ലുവിളിക്കാനും ചോദ്യം ചെയ്യാനും തയ്യാറാകണം’, രാഹുല്‍ പെണ്‍കുട്ടികളോട് പറഞ്ഞു. പുരുഷാധിപത്യത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തോട് എനിക്കിഷ്ടമല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

MORE IN INDIA
SHOW MORE
Loading...
Loading...