കൂ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കി റാത്തോഡും; അഭിപ്രായം ചോദിച്ചത് ട്വിറ്ററിൽ

rathore
SHARE

ട്വിറ്ററിനെതിരെ കേന്ദ്രസർക്കാർ ഉയര്‍ത്തിക്കാട്ടുന്ന കൂ ആപ്പിൽ അക്കൗണ്ട് ഉണ്ടാക്കി രാജ്യസഭാ എംപിയും മുൻ കായികതാരവുമായ രാജ്യവർ‌ധൻ സിങ്ങ് റാത്തോഡ്. ആപ്പിൽ അഭിപ്രായം പറയൂ എന്ന് റാത്തോഡിനെ ടാഗ് ചെയ്ത് കൂ ആപ്പ് ഇന്ത്യ ഹാൻഡിൽ ട്വീറ്റ് ചെയ്തിരുന്നു. തുടർന്ന്  കൂ ആപ്പിൽ അംഗത്വം എടുക്കുന്നതിനെക്കുറിച്ച് ട്വിറ്ററിലൂടെ റാത്തോഡ് അഭിപ്രായം ആരാഞ്ഞു. ആത്മനിർഭർ അവാർഡ് നേടിയ കൂ ആപ്പ് ഉപയോഗിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. എന്താണ് നിങ്ങളുടെ അഭിപ്രായം എന്നായിരുന്നു ആദ്യട്വീറ്റ്. കൂ ആപ്പിലെ പ്രൊഫൈൽ ലിങ്ക്പങ്കുവെച്ചുകൊണ്ടുള്ള ട്വീറ്റ് പിന്നാലെയെത്തി. 

ഇന്ത്യ ഫസ്റ്റ് എന്ന ഹാഷ്ടാഗോടെയാണ് കൂ ആപ്പിലെ റാത്തോഡിന്റെ ആദ്യ പോസ്റ്റ്. ഇന്ത്യ ഫസ്റ്റ് ഹാഷ്ടാഗ് ഇല്ലാതെ ഇന്ത്യൻ നിർമിത ആപ്പിലെ ആദ്യ പോസ്റ്റ് പൂര്‍ണമാകില്ല എന്ന് ദേശീയപതാക ഉയർത്തിപ്പിടിച്ചുള്ള അദ്ദേഹത്തിന്റെ ചിത്രത്തിനൊപ്പം റാത്തോഡ് കുറിച്ചു.

ട്വിറ്ററുമായി കേന്ദ്രസർക്കാർ ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ കൂ ആപ്പിൽ ചേക്കേറുന്നുവരുടെ എണ്ണം കൂടുകയാണ്. ട്വിറ്ററിന്റെ നീലയും വെള്ളയും നിറമുള്ള പക്ഷിയുടെ ലോഗോയോട് സാമ്യമുള്ള മഞ്ഞ കോഴിയാണ് കൂ ആപ്പിന്റെ ലോഗോ. ഒരു വർഷം മുൻപാണ് ആപ്പ് രൂപപ്പെട്ടത്. കഴിഞ്ഞ വർഷം ഇന്ത്യൻ ആപ്പ് സ്റ്റോറുകളിൽ നിന്ന് ഏകദേശം 26 ലക്ഷം പേരാണ് കൂ ഇൻസ്റ്റാൾ ചെയ്തിരുന്നത്. എന്നാൽ ഫെബ്രുവരി 6 മുതൽ 11 വരെ കൂയുടെ ഇൻസ്റ്റാളുകൾ 9 ലക്ഷമായി ഉയർന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു.

വ്യവസായ വാണിജ്യ മന്ത്രി പീയൂഷ് ഗോയൽ ഉൾപ്പെടെയുള്ള പ്രമുഖരെല്ലാം കൂവിലേക്ക് മാറിയിട്ടുണ്ട്. അനുയായികളോട് ഇത് പിന്തുടരണമെന്നും മന്ത്രിമാർ അഭ്യർഥിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...