‘രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെ കല്യാണം കഴിക്കണം’; ആവശ്യവുമായി കേന്ദ്രമന്ത്രി

rahul-ramdas
SHARE

മഹാത്മാ ഗാന്ധിയുടെ സ്വപ്നം പൂർത്തീകരിക്കാൻ രാഹുൽ ഗാന്ധി ഒരു ദലിത് യുവതിയെ വിവാഹം കഴിക്കണമെന്ന് കേന്ദ്ര മന്ത്രി രാംദാസ് അതാവലെ. ജാതീയ കാഴ്ചപ്പാടുകളെ ഇല്ലാതാക്കാൻ ഇതു ഉപകരിക്കുമെന്ന് അദ്ദേഹം പറയുന്നു. 

കുടുംബാസൂത്രണത്തിന് 'നാം രണ്ട്, നമുക്ക് രണ്ട്' എന്ന മുദ്രാവാക്യം മുൻപ് ഉപയോഗിച്ചിരുന്നു. ഇതിന്റെ പ്രചാരണം രാഹുൽ ഗാന്ധി ഏറ്റെടുക്കണം.  അദ്ദേഹം വിവാഹം കഴിക്കണം. ഒരു ദലിത് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് ജാതീയതയെ ഇല്ലാതാക്കുക എന്ന മഹാത്മാഗാന്ധിയുടെ സ്വപ്‌നം അദ്ദേഹം യാഥാര്‍ഥ്യമാക്കണം. ഇത് യുവാക്കൾക്കും ഒരു പ്രചോദനമാകും.’ അതാവലെ പറഞ്ഞു.

MORE IN INDIA
SHOW MORE
Loading...
Loading...