'ഫോണെടുത്തോ എന്ന് ഓർമ്മയില്ല; പുതപ്പുമായി ഇറങ്ങി ഓടി'; ഭൂകമ്പം പറഞ്ഞ് ഒമർ അബ്ദുല്ല

omar-13
SHARE

ഉത്തരേന്ത്യയിലുണ്ടായ ഭൂചലനത്തിൽ ശ്രീനഗറും ശരിക്ക് കുലുങ്ങിയെന്ന് ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. കയ്യിൽ കിട്ടിയ പുതപ്പും വലിച്ചെടുത്ത് പുറത്തേക്കോടുകയായിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഒമറിന്റെ ട്വീറ്റ് ഇങ്ങനെ: '2005 ന് ശേഷം ഇതാദ്യമായാണ് ശ്രീനഗറിലെ എന്റെ വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി ഓടാൻ തോന്നുന്നയത്ര ഭൂമികുലുക്കം അനുഭവപ്പെട്ടത്. കയ്യിൽ കിട്ടിയൊരു പുതപ്പ് വലിച്ചെടുത്ത് ഞാൻ ഓടുകയായിരുന്നു. ഫോണെടുത്തോയെന്ന് പോലും ഇപ്പോൾ ഓർമ്മ കിട്ടുന്നില്ല. അതുകൊണ്ട് തന്നെ ഭൂമികുലുങ്ങിയപ്പോൾ 'ജമ്മുകശ്മീരിൽ ഭൂചലനം' എന്ന് ട്വീറ്റ് ചെയ്യാനും സാധിച്ചില്ല.

റിക്ടർ സ്കെയിലിൽ 6.3 തീവ്രതയുള്ള ഭൂചലനമാണ് ജമ്മു കശ്മീർ, പഞ്ചാബ്, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഇന്നലെ രാത്രി 10.30 ഓടെ ഉണ്ടായത്. താജിക്കിസ്ഥാനായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

MORE IN INDIA
SHOW MORE
Loading...
Loading...