ഭയമില്ലാത്ത പോരാട്ടം: വിജേന്ദർ; അപലപിച്ച് ഗംഭീർ; തുണച്ചും എതിർത്തും പ്രമുഖർ

reactions-rally
SHARE

ഡൽഹി വിറച്ച കർഷക പ്രതിഷേധത്തെ അനുകൂലിച്ചും വിമർശിച്ചും ഒട്ടേറെ പ്രമുഖർ രംഗത്തെത്തി. കർഷകർക്ക് പൂർണ പിന്തുണയുമായാണ് ബോക്സിങ് താരം വിജേന്ദർ സിങിന്റെ ട്വീറ്റ്. 'തെല്ലും പേടിയില്ലാതെ രാജ്യത്തിന്റെ അന്നദാതാക്കൾ അവസാനം വരെ പോരാട്ടത്തിന്' എന്നാണ് വിജേന്ദർ തന്റെ ട്വിറ്ററിൽ കുറിച്ചത്. അതേസമയം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീറും ഇന്നുണ്ടായ സംഭവങ്ങളിൽ അപലപിച്ചാണ് പ്രതികരിച്ചത്. ‘ഹിംസയും നശീകരണവും കൊണ്ട് നമ്മൾ എവിടേയുമെത്തില്ല. എല്ലാവരും സമാധാനപരമായി ചർച്ചകൾ നടത്തണം. ഇന്നത്തെ ദിവസം സംഘട്ടനത്തിനുളളതല്ല' അദ്ദേഹം ട്വീറ്റ് ചെയ്തു. 

മാസം തോറുമുളള കലാപങ്ങളും വിവാദങ്ങളും തന്നെ നിരാശപ്പെടുത്തുന്നുവെന്നാണ് ബോളിവുഡ് നടി കങ്കണ റനൗട്ട് വിഡിയോയിലൂടെ പറഞ്ഞത്. കർഷക പ്രക്ഷോഭങ്ങൾക്ക് പിന്തുണ നൽകുന്നവരെ ജയിലിലടക്കണമെന്നും നടി പറഞ്ഞു. 

ഡൽഹിയിലെ കാഴ്ചകൾ തന്നെ ഞെട്ടിക്കുന്നതാണെന്നായിരുന്നു പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങിന്റെ പ്രതികരണം. 'ഇന്ന് ഡൽഹിയിലുണ്ടായ കാഴ്ചകൾ ഞെട്ടിച്ചു. സമാധാനപരമായി പ്രതിഷേധിച്ച കർഷകർക്ക് കൂടി മാനക്കേടുണ്ടാക്കുന്നതാണ് ഇന്നത്തെ സംഭവം. കിസാൻ നേതാക്കൾ തമ്മിൽ തന്നേ ചേരി തിരിവ് ഉണ്ടായിരിക്കുന്നു. എല്ലാ യഥാര്‍ത്ഥ കര്‍ഷകരോടും ഡൽഹി വിട്ട് തിരികെ പോകുവാൻ ഞാൻ ആവശ്യപ്പെടുന്നു' അമരീന്ദർ സിങ് പ്രതികരിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...