മോദി തലയിൽ കെട്ടിയതും ചെങ്കോട്ടയിൽ ഉയർന്നതും ഒരേ കൊടി?; ചൂണ്ടിക്കാട്ടി ഒരുവിഭാഗം

modi-flag-social-media
SHARE

പ്രതീക്ഷകൾക്കും അപ്പുറത്തേക്ക് കർഷക സമരത്തിന്റെ മുഖം മാറുന്ന കാഴ്ചയാണ് ഡൽഹിയിൽ നിന്നും വരുന്നത്. ഇതിനിടയിൽ ചെങ്കോട്ട കയ്യേറി സിഖ് പതാക ഉയർത്തിയതോടെ വിഷയം മറ്റൊരു ചർച്ചയ്ക്കും വഴിയിട്ടു. ഖലിസ്ഥാൻ പതാകയാണ് ഉയർത്തിയതെന്ന ആക്ഷേപവുമായി ഒരുവിഭാഗം സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. ഇതോടെ ചെങ്കോട്ടയിൽ ഉയർന്ന പതാക വലിയ വിവാദത്തിലേക്ക് കടന്നു. റിപ്പബ്ലിക് ദിനത്തില്‍ ചെങ്കോട്ടയുടെ മകുടത്തില്‍ കര്‍ഷകര്‍ സിഖ് പതാകയും കര്‍ഷകപതാകയും നാട്ടിയത് സുരക്ഷാഏജന്‍സികള്‍ക്കും നാണക്കേടായി.  

ഈ വാദങ്ങൾക്ക് മറുപടിയായി സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ഉയർത്തിക്കാട്ടുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരു ചിത്രമാണ്. മോദിയുടെ പഞ്ചാബ് സന്ദർശനവേളയിൽ അദ്ദേഹം തലയിൽ കെട്ടിയ പതാകയും കർഷകർ ചെങ്കാട്ടയിൽ ഉയർത്തിയ പതാകയും അതിലെ ചിഹ്നവും ഒന്നാണെന്ന് സൈബർ ഇടങ്ങളിൽ ചിലർ ചൂണ്ടിക്കാട്ടുന്നു. സിഖ് മതത്തെ പ്രതിനിധീകരിക്കുന്ന പതാകയായ നിഷാന്‍ സാഹിബ് ആണ് കര്‍ഷകര്‍ ഇന്ന് ചെങ്കോട്ടയില്‍ ഉയര്‍ത്തിയത്. ‘വിശുദ്ധ പതാക’ എന്നാണ് നിഷാന്‍ സാഹിബ് എന്ന വാക്കിന്റെ അര്‍ഥം. ഗുരുദ്വാരകളുടെ മുന്നിലെ കൊടിമരത്തിലാണ് നിഷാന്‍ സാഹിബ് സാധാരണയായി ഉയര്‍ത്താറുണ്ട്.

അതേസമയം ത്രിവർണ പതാക അല്ലാതെ മറ്റൊന്നും ചെങ്കാട്ടയിൽ ഉയരാൻ പാടില്ലായിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം വിമർശിച്ചു. നടന്ന അക്രമത്തെ അപലപിച്ച് രാഹുല്‍ ഗാന്ധിയും ശശി തരൂർ അടക്കം രംഗത്തെത്തി.  ഹിംസ ഒരു പ്രശ്നത്തിനുമുള്ള പരിഹാരമല്ല. ആർക്ക് വേദനിച്ചാലും നഷ്ടം നമ്മുടെ രാജ്യത്തിനാണെന്ന് രാഹുൽ ഗാന്ധിയും കുറിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...