'ജിഡിപിയെന്നാല്‍ ഗ്യാസ്, ഡിസല്‍, പെട്രോള്‍ വില'; പരിഹസിച്ച് രാഹുൽ ഗാന്ധി

Rahul-Gandhi-addresses-party-workers-TN-News
SHARE

ജി.ഡി.പിയെന്നാല്‍ പെട്രോള്‍ ഡിസല്‍, ഗ്യാസ് വിലയായി മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പരിഹാസം. ഈറോഡില്‍ തിരഞ്ഞെടുപ്പു പ്രാചരണ പരിപാടിയില്‍ പെട്രോള്‍ വില വര്‍ധനയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ്  രാഹുല്‍ നടത്തിയത്. തമിഴ്നാട് സര്‍ക്കാരിനെ പാവസര്‍ക്കാരാക്കി കേന്ദ്രം മാറ്റിയെന്നാരോപിച്ചാണ്  രാഹുലിന്റെ പ്രാചരണം മുന്നേറുന്നത്.

മാന്‍കി ബാത്തിനല്ല നിങ്ങളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനാണ് വന്നതെന്നു പറഞ്ഞാണ് ഈറോഡില്‍ രാഹുല്‍ പ്രസംഗം തുടങ്ങിയത്. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത്. ജി.ഡി.പിയില്‍ വര്‍ധനയുണ്ടായെന്നാണ്  കേന്ദ്രത്തിന്റെ അവകാശവാദം.ജി.ഡി.പി എന്നാല്‍ ഗ്യാസ് , ഡീസല്‍, പെട്രോള്‍ വിലയായി മാറിയിരിക്കുകയാണ്. നികുതി പിരിക്കാനുള്ള താല്‍പര്യം ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍  കേന്ദ്രം കാണിക്കുന്നില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപെടുത്തി.

പ്രധാനമന്ത്രിയും ബി.ജെ.പിയും  തമിഴ്നാടിനെയും തമിഴ് സംസ്കാരത്തെയും അപമാനിച്ചു. ജന്‍മം കൊണ്ടു തമിഴനല്ലെങ്കിലും ഭാഷയെയും സംസ്കാരത്തെയും അപമാനിക്കില്ല. ആരെയും അത് ചെയ്യാന്‍ അനുവദിക്കില്ലെന്നും രാഹുല്‍ പ്രഖ്യാപിച്ചു. മൂന്നു ദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായാണ് രാഹുല്‍ ഇന്നലെ തമിഴ്നാട്ടിലെത്തിയത്.ഇന്ന് ഈറോഡ് തിരുപ്പൂര്‍ ജില്ലകളിലെ വിവിധ പരിപാടികളിലാണ് പങ്കെടുക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...