രാജ്യത്തെ ആയിരത്തോളം ഡാമുകൾ ‘ജലബോംബ്’; മുല്ലപ്പെരിയാറും യുഎൻ റിപ്പോർട്ടിൽ

mullaperiyar-kerala
SHARE

ഇന്ത്യയിലെ ആയിരത്തോളം അണക്കെട്ടുകള്‍  അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോർട്ട്. കാലപ്പഴക്കമുളള ഡാമുകളെയാണ് പഠനത്തിനായി യുഎൻ തിരഞ്ഞെടുത്തത്. ലോകത്തിലെ 1930 മുതൽ 1970 വരെ പണിത 58,700 വലിയ ഡാമുകളും ബലക്ഷയം സംഭവിച്ചവയാണെന്നും റിപ്പോർട്ടിൽ പറയുന്നു. 

സാധാരണഗതിയിൽ നിർമിച്ച് അമ്പത് വർഷമാകുമ്പോഴേക്ക് ഡാമുകൾക്ക് ചെറിയ ബലക്ഷയം സംഭവിക്കും. എന്നാൽ ഇത്തരത്തിൽ കേടുപാടുകളുളള ഡാമുകളിൽ അറ്റകുറ്റ പണികൾ നടത്താനാരും സന്നദ്ധത കാണിക്കാറില്ല. രൂപകൽപന ചെയ്തത് അമ്പത് വർഷത്തേക്കെങ്കിൽ അപകടാവസ്ഥയിലെത്തിയ ഈ ഡാമുകൾ അഴിച്ചുപണികൾ ഇല്ലാതെ പിന്നെയും നീണ്ട വർഷങ്ങളാണ് നിൽക്കുന്നത്.

ഫ്രാൻസ്, ഇന്ത്യ, ജപ്പാന്‍, കാനഡ എന്നീ രാജ്യങ്ങളിലാണ് അപകട സാധ്യത കൂടുതലുളളത്. ഇന്ത്യയിൽ മാത്രം അമ്പത് വർഷത്തിലേറെ പഴക്കമുളള 1,115 അണക്കെട്ടുകളാണുളളത്.  റിപ്പോർട്ട് പ്രകാരം മുല്ലപ്പെരിയാർ ഡാം തകർന്നാൽ രാജ്യത്തെ 3.5 മില്യൺ ജനങ്ങൾ വിപത്തിലാകും. ജനങ്ങളെ ദുരിതത്തിലാക്കുന്നതാണോ സമയാസമയം അറ്റകുറ്റപ്പണികൾ നടത്തുന്നതാണോ രാജ്യത്തിന്റെ സുരക്ഷയ്ക്ക് വേണ്ടതെന്ന് ആലോചിക്കണമെന്ന ആഹ്വാനത്തോടെയാണ് യുഎൻ റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...