രാമക്ഷേത്രത്തിന് 1 കോടി നൽകി ഗംഭീർ; ‘എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നം’

gambhir-ram
SHARE

അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് 1 കോടി രൂപ സംഭാവന നൽകി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും ഈസ്റ്റ് ഡൽഹിയിലെ ബിജെപി എംപിയുമായ ഗൗതം ഗംഭീർ. 'ഒരു മഹത്തായ രാമക്ഷേത്രം എല്ലാ ഇന്ത്യക്കാരുടെയും സ്വപ്‌നമാണ്. അവസാനം ദീർഘനാളായി നിലനിന്നിരുന്ന പ്രശ്‌നത്തിന് പരിഹാരമായിരിക്കുന്നു. ഇത് ഐക്യത്തിനും സമാധാനത്തിനും വഴിയൊരുക്കും. ഇതിനായി എന്റെയും എന്റെ കുടുംബത്തിന്റെയും ഒരു ചെറിയ സംഭാവന'. ഗംഭീർ പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തുടനീളം രാമക്ഷേത്ര നിർമ്മാണത്തിനായുള്ള ധനസമാഹരണം പുരോഗമിക്കുകയാണ്. 10, 100, 1000 എന്നിങ്ങനെ കൂപ്പണുകൾ ഉപയോഗിച്ചാണ് ധനസമാഹരണം നടത്തുന്നത്. 1000 രൂപയ്ക്ക് മുകളിലുള്ള സംഭാവനകൾ ചെക്ക് മുഖാന്തരമാണ് സ്വീകരിക്കുന്നത്. ആർഎസ്എസ്, വിഎച്ച്പി തുടങ്ങിയ സംഘടനകളാണ് ധനസമാഹരണത്തിന് നേതൃത്വം നൽകുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...