'സാമ്പാറിൽ വാക്സീൻ കലർത്തൂ'; ദക്ഷിണേന്ത്യക്ക് പരിഹാസം; ട്വീറ്റിൽ രോഷം; ട്രോൾ

vaccine-cowdung
SHARE

സാമ്പാറിൽ വാക്സീൻ കലക്കിയാൽ മതി, ദക്ഷിണേന്ത്യയിലെ എല്ലാവരിലും ഇന്ന് വൈകിട്ടോടെ വാക്സീൻ എത്തിച്ചേർന്നിരിക്കുമെന്ന് ട്വീറ്റ്. അങ്കിത് സിങ് എന്നയാളിന്റെ ട്വിറ്റർ പേജിലാണ് ഇങ്ങനെയൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. തെക്കേ ഇന്ത്യക്കാരെല്ലാം സാമ്പാറാണ് കഴിക്കുന്നതെന്ന തരത്തിലുള്ള പരിഹാസമാണ് ട്വീറ്റിലീടെ ഉദ്ദേശിച്ചത്. പലപ്പോഴും വടക്കേ ഇന്ത്യക്കാർ തെക്കേ ഇന്ത്യക്കാരെ ഒന്നടങ്കം പരിഹസിക്കാനായി ഇഡലിയും സാമ്പാറും മാത്രം കഴിക്കുന്നവരെന്ന് പറയാറുണ്ട്. ട്വീറ്റിനെതിരെ തെക്കേ ഇന്ത്യക്കാരുടെ വൻ രോഷമാണ് ഉയര്‍ന്നു വരുന്നത്. ഈ ട്വീറ്റിന് വന്നിരിക്കുന്ന ഒരു മറുപടിയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.  

ഗോമൂത്രത്തിൽ വാക്സീൻ കലക്കിയാൽ എല്ലാ ഉത്തരേന്ത്യക്കാരിലും രാവിലെയോടെ വാക്സീൻ എത്തിച്ചേരുമെന്നാണ് മറുപടി. നിരവധിപ്പേരാണ് ഈ കമന്റ് ഏറ്റുപിടിച്ചിരിക്കുന്നത്. തമിഴരും മലയാളികളുമടക്കമുള്ളവർ അങ്കിത് സിങിന്റെ ട്വിറ്റർ പേജിൽ കയറി വിമര്‍ശനം ഉന്നയിക്കുകയാണ്. ട്വീറ്റും മറുപടിയും ഏറ്റുപിടിച്ച് ട്രോളുകളും പുറത്തു വന്നിട്ടുണ്ട്. 

MORE IN INDIA
SHOW MORE
Loading...
Loading...