യുപിയിൽ 6 ലക്ഷം പേർക്ക് 2,691 കോടിയുടെ സഹായം; പ്രധാൻമന്ത്രി ആവാസ് യോജന

pm-avaas
SHARE

ഉത്തർപ്രദേശിലെ ആറ് ലക്ഷം പേര്‍ക്ക് 2,691 കോടി രൂപയുടെ ധനസഹായവുമായി പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ. വിഡിയോ കോൺഫറൻസിങ് വഴി പ്രധാനമന്ത്രി പദ്ധതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ  ഔദ്യോഗികമായി  പ്രഖ്യാപിക്കും. കേന്ദ്ര ഗ്രാമ വികസന മന്ത്രി നരേന്ദ്ര സിങ് തോമറും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പരിപാടിയിൽ പങ്കെടുക്കും. ആദ്യ ഇൻസ്റ്റോൾമെന്റ് അഞ്ചര ലക്ഷം പേർക്കും രണ്ടാം ഘട്ട ഇൻസ്റ്റോൾമെന്റിൽ എൺപതിനായിരം പേർക്കും തുക അനുവദിക്കാനാണ് സർക്കാരിന്റെ തീരുമാനം. 

2022 ആകുമ്പോഴേക്കും എല്ലാവർക്കും വീട് എന്ന ആശയം മുൻനിർത്തിയാണ് പ്രധാൻമന്ത്രി ആവാസ് യോജന ഗ്രാമീൺ 2016 നവംബർ 20ന് ആരംഭിച്ചത്. ഇതുവരെ പദ്ധതിക്കു കീഴിൽ ഒരു കോടിയിലധികം വീടുകൾ പണിതു. സ്കീമിനു കീഴിലുളളവർക്ക് ഭൂമിയടിസ്ഥാനത്തിൽ ഗ്രാന്റുകളും സർക്കാർ നൽകുന്നുണ്ട്. ഇതിനു പുറമെ സ്കീമിലുളളവർക്ക് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി ചേർന്ന് തൊഴിൽ നൽകുകയും ചെയ്യുന്നുണ്ട്.

MORE IN INDIA
SHOW MORE
Loading...
Loading...