കാലാവസ്ഥാ മാറ്റം മഴയുടെ ഗതി തകർക്കും; തെക്കേ ഇന്ത്യയിൽ പ്രളയം; മുന്നറിയിപ്പ് ഇങ്ങനെ

rainfall-pattern-flood
SHARE

മുൻവർഷങ്ങളിലെ പ്രളയ ഭീതിയിൽ നിന്ന് കേരളമടങ്ങുന്ന തെക്കൻ സംസ്ഥാനങ്ങൾ കരകയറി വരുന്നതേയുളളൂ. അപ്പോഴാണ് ഭാവിയിലെ കാലാവസ്ഥാ വ്യതിയാനങ്ങൾ ദക്ഷിണേന്ത്യയിലെ മഴയെ സാരമായി ബാധിക്കുമെന്ന് പുതിയ പഠന റിപ്പോർട്ട്. ഇത് രൂക്ഷമായ പ്രളയവും മണ്ണൊലിപ്പും ഉണ്ടാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 

നേച്ചർ ക്ലൈമറ്റ് ചേഞ്ച് എന്ന മാസികയിലാണ് പഠനറിപ്പോർട്ട് പുറത്തുവിട്ടത്. റെയ്ൻ ബെൽറ്റിന്റെ വടക്കോട്ടുളള സ്ഥാനമാറ്റമാണ് ഈ കാലാവസ്ഥാ വ്യതിയാനത്തിന് കാരണമെന്നാണ് ഗവേഷകർ പറയുന്നത്. 2100 ആകുമ്പോഴേക്കും ബെൽറ്റിന് കൂടുതൽ സ്ഥാനഭ്രംശം സംഭവിക്കുമെന്നും ഇത് പ്രളയ സാധ്യത കൂട്ടുമെന്നും പഠനം വ്യക്തമാക്കുന്നു. 

ആഗോള ജൈവവൈവിധ്യത്തേയും ഭക്ഷ്യസുരക്ഷയേയും ഇത് ബാധിക്കുമെന്നും പഠനത്തിൽ പറയുന്നു. മുൻപ് നടത്തിയ പഠനങ്ങളിൽ ഇത് വെളിപ്പെടുത്തുന്ന സൂചനകൾ ഉണ്ടായിരുന്നില്ലെന്നും ഗവേഷകർ പറയുന്നു. കാലാവസ്ഥാ വ്യതിയാനം അന്തരീക്ഷത്തെ വലിയ അളവിൽ ചൂടാക്കുന്നുവെന്നും റിപ്പോർട്ടിലുണ്ട്. ഏഷ്യയിലും വടക്ക് അറ്റ്ലാന്റിക്കിലുമാണ് താപനില ഗണ്യമായി ഉയരുന്നത്. ഏഷ്യയിൽ കാർബൺ വാതകങ്ങളുടെ അളവിൽ കവിഞ്ഞ പുറന്തളളലാണ് താപനില ഉയരാൻ കാരണമാകുന്നത്.

MORE IN INDIA
SHOW MORE
Loading...
Loading...