മോദി മികച്ച നേതാവെന്ന് ഐഎഎൻഎസ് സർവേ; രണ്ട് സംസ്ഥാനങ്ങളിൽ രാഹുൽ

rahul-modi
SHARE

രാജ്യത്തെ സംസ്ഥാനങ്ങൾക്ക് പ്രിയപ്പെട്ട നേതാവ‌ായി പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയെന്ന് സർവേ റിപ്പോർട്ട്. ഇൻഡോ-ഏഷ്യൻ ന്യൂസ് സർവീസ് നടത്തിയ സർവേയിലാണ് മോദി മികച്ച നേതാവെന്ന അഭിപ്രായം നേടിയത്. ഇന്ത്യയിൽ 59.22 ശതമാനം പേർ മോദിയെ അനുകൂലിക്കുന്നുവെന്നാണ് സർവേ കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം രാഹുൽ ഗാന്ധിയ്ക്ക് 25.62 ശതമാനം പേരാണ് പിന്തുണ നൽകുന്നത്. 

ഒഡീഷയിലും ഹിമാചൽ പ്രദേശിലും ഏതാണ്ട് 80 ശതമാനത്തോളം പേർ മോദിയെ അനുകൂലിക്കുകയും തുടർഭരണം വേണമെന്ന അഭിപ്രായമുളളവരുമാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും മോദിയെയാണ് മികച്ച നേതാവായി തിരഞ്ഞെടുത്തത്. ഇവിടെ 75 ശതമാനത്തോളം പോരാണ് അനുകൂലിക്കുന്നത്.

രാഹുലിന് പത്തു ശതമാനത്തില്‍ താഴെയാണ് ഈ സംസ്ഥാനങ്ങളിലുളള പിന്തുണ. ഇതിനു വിപരീതമായി കേരളത്തിലും തമിഴ്നാട്ടിലും  മോദിയെക്കാൾ വോട്ട് രാഹുൽ നേടി. പല സംസ്ഥാനങ്ങളിൽ നിന്നുളള 543 ലോക്സഭാ മണ്ഡലങ്ങളിലെ 30,000 പേരെ ഉൾപ്പെടുത്തിയാണ് സർവേ നടത്തിയത്.

MORE IN INDIA
SHOW MORE
Loading...
Loading...