ഏകാധിപത്യത്തിനെതിരായ ശബ്ദം; ചരിത്രം രാഹുലിനെ ഓർമിക്കും; മെഹ്ബൂബ

rahul-mehabuba-tweet
SHARE

ചരിത്രം കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ ഓർമിക്കുമെന്ന് പ്രശംസിച്ച് പിഡിപി അധ്യക്ഷ  മെഹ്ബൂബ മുഫ്തി. ഇപ്പോൾ ഈ സ്വേച്ഛാധിപത്യ ഭരണത്തിനെതിരെ ശബ്ദിക്കുന്ന ഏക രാഷ്ട്രീയ നേതാവ് രാഹുല്‍ ഗാന്ധി മാത്രമാണെന്ന് അവർ വ്യക്തമാക്കുന്നു.

‘രാഹുല്‍ ഗാന്ധിയെ പരിഹസിച്ചോളൂ, എന്നാല്‍ സത്യം പറയാൻ ധൈര്യപ്പെടുന്ന ഒരേയൊരു രാഷ്ട്രീയക്കാരന്‍ അദ്ദേഹമാണ്. പുതിയ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചിലരുടെയും മുതലാളിമാരുടെയും പിടിയിലാണ്. ഇപ്പോഴത്തെ ഏകാധിപത്യ ഭരണത്തിനെതിരെ നിലകൊള്ളുന്നതിന് ചരിത്രം അദ്ദേഹത്തെ ഓര്‍മ്മിക്കും.’ മെഹബൂബ ട്വിറ്ററിൽ കുറിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...