വാഴയിലയിൽ തമിഴ് മക്കൾക്കൊപ്പം സദ്യ; ‘രാഹുലിന്‍ തമിൾ വണക്കം’

rahul-tamil-nadu-pic
SHARE

കർഷകർക്കുള്ള പിന്തുണ പ്രഖ്യാപിച്ച് ജെല്ലിക്കെട്ട് ആഘോഷത്തിന്റെ ഭാഗമായ ശേഷം തമിഴകത്തിന്റെ പാരമ്പര്യവും രുചിയും അടുത്തറിഞ്ഞ് രാഹുൽ ഗാന്ധി. വാഴയിലയിൽ തമിഴ്ജനതയ്ക്കൊപ്പം ഭക്ഷണം കഴിക്കുന്ന രാഹുലിന്റെ ചിത്രങ്ങൾ കോൺഗ്രസ് നേതാക്കൾ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. ജെല്ലിക്കെട്ടിൽ പങ്കുചേരാൻ രാഹുൽ ഇന്ന് മധുരയിൽ എത്തിയിരുന്നു. 

ജെല്ലികെട്ടും തമിഴ് ഭാഷയും സംരക്ഷിക്കാന്‍ കൂടെയുണ്ടാകുമെന്നുറപ്പു നല്‍കിയാണ് രാഹുല്‍ ഗാന്ധി മടങ്ങിയത്. രാഹുലിന്റെ സന്ദര്‍ശനത്തോടെ തമിഴ്നാട്ടിലെ ഡി.എം.കെ കോണ്‍ഗ്രസ് സഖ്യത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനും തുടക്കമായി.തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പാർട്ടി ‘രാഹുലിന്‍ തമിൾ വണക്കം’ എന്നാണ് വിശേഷിപ്പിച്ചത്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...