‘50 എംഎൽഎമാർ ഉടനെത്തും’; തൃണമൂലിനെ ഞെട്ടിച്ച് ബിജെപി അവകാശവാദം

mamtha-bengal-bjp-new
SHARE

ബംഗാളിൽ തൃണമൂൽ കോൺഗ്രസിനെ മൂടോടെ മാന്തുകയാണെന്ന അവകാശവാദമുയര്‍ത്തി ബിജെപി.  ഒരു മാസത്തിനുള്ളിൽ തൃണമൂലിന്റെ 50 എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് പരസ്യമായി അവകാശപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ ദിലീപ് ഘോഷ്. നിലവിൽ മമതയുടെ അടുത്ത അനുയായികൾ തന്നെ ബിജെപി പാളയത്തിൽ എത്തി കഴിഞ്ഞു. എങ്കിലും പ്രതീക്ഷ കൈവിടാതെ ബിജെപി തന്ത്രങ്ങളെ പൊളിക്കാനുള്ള ശ്രമത്തിലാണ് മമത. പക്ഷേ മന്ത്രിമാരടക്കമുള്ള വലിയ വിഭാഗം നേതാക്കളും ബിജെപിയിലേക്ക് െകാഴിഞ്ഞു പോകുന്നത് തൃണമൂലിന്റെ കാൽച്ചുവട്ടിലെ മണ്ണ് പോകുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. 

തൃണമൂൽ കോൺഗ്രസിലെ പ്രമുഖനും പാർട്ടിയെ കെട്ടിപ്പടുക്കുന്നതിൽ മമത ബാനർജിക്കൊപ്പം നിർണായക ശക്തിയുമായ സുവേന്ദു അധികാരിയാണ് അടുത്തിടെ ബിജെപിയിൽ ചേർന്നവരിൽ മമതയ്ക്ക് ഏറെ വെല്ലുവിളിയുയർത്തുന്നത്. തിരഞ്ഞെടുപ്പാകുമ്പോൾ ദീദി മാത്രമേ പാർട്ടിയിലുണ്ടാവുകയുള്ളൂവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷായും മമതയെ പരിഹസിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബംഗാളില്‍ ചുവടുറപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസിയും രംഗത്തുണ്ട്. ‌

MORE IN INDIA
SHOW MORE
Loading...
Loading...