പശുവിനെ തൊഴുത സന്തോഷം പങ്കിട്ട് അമിത് ഷാ; വൈറലായി ചിത്രങ്ങൾ

amit-shah-cow
SHARE

‘ഇന്ന് എനിക്ക് ജഗന്നാഥ ക്ഷേത്രത്തിൽ പശുവിനെ ആരാധിക്കാൻ അവസരം ലഭിച്ചു’. അതീവ സന്തോഷത്തോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ വാർത്ത തന്റെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചത്. പശുവിനെ ആരതി ഉഴിയുകയും തൊഴുകയും തീറ്റ കൊടുക്കുകയും പൂമാല അണിയിക്കുകയും ചെയ്യുന്ന ചിത്രങ്ങളും ഷാ പോസ്റ്റ് െചയ്തു. അഹമ്മദാബാദിലെ ജഗന്നാഥ ക്ഷേത്രത്തിൽ വെച്ചുളള  ദൃശ്യങ്ങളാണ് ഷാ പുറത്തുവിട്ടത്. ഷാ പോസ്റ്റ് െചയ്ത ചിത്രങ്ങൾക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്.

മകര സംക്രാന്തിയോട് അനുബന്ധിച്ചാണ് ഷാ പശുവിനെ ആരാധിച്ചത്. ഗോമാതാവിനെ പൂജിക്കുന്നത് വഴി മന്ത്രിക്ക് നന്മയും എല്ലാ ആയുരാരോഗ്യ സൗഖ്യവും ഉണ്ടാകട്ടെയെന്നും ചിലര്‍ ആശംസിച്ചു.

MORE IN INDIA
SHOW MORE
Loading...
Loading...