വിദഗ്ധ സമിതിയോട് സഹകരിക്കില്ല; നിയമത്തിന്റെ പകർപ്പ് കത്തിച്ചു; സമരം ശക്തമാക്കി കർഷകർ

protestfarmer
SHARE

സുപ്രീം കോടതി നിയോഗിച്ച വിദഗ്ധ സമിതിയോട് സഹകരിക്കില്ലെന്ന് തീരുമാനിച്ചതിന് പിന്നാലെ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ സമരം ശക്തമാക്കി കർഷകർ.. കർഷക സമരത്തിന് ഖാലിസ്ഥാൻ ബന്ധമുണ്ടെന്ന കേന്ദ്ര ആരോപണം സംയുക്ത സമര സമിതി തള്ളി. കിസാൻ സങ്കൽപ്പ് ദിവസമായ ഇന്ന് പ്രതിഷേധ സൂചകമായി  കാർഷിക നിയമത്തിന്റെ പകർപ്പ് കത്തിച്ചാണ് കർഷകർ പ്രതിഷേധിക്കുന്നത്.  

സുപ്രീം കോടതി നിയോഗിച്ച സമിതിയുമായി സഹകരിക്കേണ്ടതില്ലെന്നാണ് സംയുക്ത സമര സമിതി യോഗത്തിലും ഉയർന്ന പൊതു വികാരം. നിയമം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടവരെ തന്നെ സമിതിയിൽ ഉൾപ്പെടുത്തിയത് സമരം ചെയ്യുന്ന കർഷകരോടുള്ള വഞ്ചനയാണ്. സമിതി വിളിപ്പിച്ചാൽ പോകേണ്ടതില്ലെന്നാണ് തീരുമാനം. എന്നാൽ സമര പന്തലിലേക്ക് ആർക്കും വരാമെന്ന് കർഷകർ പറയുന്നു. ജനുവരി 26 ന് ആഹ്വാനം ചെയ്തിട്ടുള്ള ട്രാക്ടർ റാലിയിൽ നിന്ന് പിന്മാറില്ല. മുൻ നിശ്ചയിച്ച സമര പരിപാടികളുമായി മുന്നോട്ട് പോകും. സമാധാന പരമായി റാലി നടത്തുമെന്ന് കർഷകർ നിലപാട് വ്യക്തമാക്കി.

വെള്ളിയാഴ്ച സംഘടനകളും സർക്കാരും തമ്മിൽ ഒമ്പതാം വട്ട ചർച്ചകൾ തീരുമാനിച്ചിരുന്നതാണ്. എന്നാൽ സമാന്തര ചർച്ചകൾക്ക് ഇനി പ്രസക്തി ഉണ്ടോ എന്ന കാര്യമാണ് കേന്ദ്രം പരിശോധിക്കുന്നത്. സംസ്ഥാനത്ത് കർഷക രോഷം ശക്തമായതിനാൽ കേന്ദ്രവുമായി തിരക്കിട്ട കൂടിക്കാഴ്ച നടത്തുകയാണ് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാല

MORE IN INDIA
SHOW MORE
Loading...
Loading...