‘രാഹുലിന്‍ തമിൾ വണക്കം’; ജെല്ലിക്കെട്ട് കാണാൻ രാഹുൽ; കര്‍ഷകരോട് തോള്‍ചേരും

rahul-jellikettu
SHARE

വിളവെടുപ്പ് ഉത്സവമായ പൊങ്കലിനോട് അനുബന്ധിച്ച് നടത്തുന്ന ജെല്ലിക്കെട്ട് കാണാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ബുധനാഴ്ച തമിഴ്‌നാട്ടിൽ എത്തും. മധുരയിൽ സംഘടിപ്പിക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിലൂടെ രാഹുൽ ഗാന്ധി കർഷകരോടുള്ള ഐക്യദാർഢ്യം അറിയിക്കുമെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്.അഴഗിരി പറഞ്ഞു.

കർഷകരോടും തമിഴ് സംസ്കാരത്തോടുമുള്ള ബഹുമാനസൂചകമായാണ് വിളവെടുപ്പ് ദിനത്തിലെ രാഹുൽ ഗാന്ധിയുടെ സന്ദർശനമെന്ന് അഴഗിരി കൂട്ടിച്ചേർത്തു. മധുരയിൽ നാല് മണിക്കൂർ ചെലവഴിക്കുന്ന രാഹുൽ ഗാന്ധി,‍‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലൊന്നും പങ്കെടുക്കില്ല. തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കവെയുള്ള രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെ പാർട്ടി ‘രാഹുലിന്‍ തമിൾ വണക്കം’ എന്നാണ് വിശേഷിപ്പിച്ചത്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.

MORE IN INDIA
SHOW MORE
Loading...
Loading...