ഗൂഗിൾ മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണു; യുവാവിന് ദാരുണാന്ത്യം

dam-12
ചിത്രം കടപ്പാട്; ഗൂഗിൾ
SHARE

എളുപ്പ വഴിയിലൂടെ യാത്ര ചെയ്യുന്നതിനായി ഗൂഗിൾ മാപ്പിനെ ആശ്രയിച്ച യുവാവിന് ദാരുണാന്ത്യം. മാപ്പ് നോക്കി ഓടിച്ച കാർ അണക്കെട്ടിൽ വീണ് മഹാരാഷ്ട്ര സ്വദേശി സതീഷ് ഗുലെയാണ് മരിച്ചത്. മഹാരാഷ്ട്രയിലെ അകോലയിലാണ് സംഭവം. 

അകോലയ്ക്കടുത്തുള്ള കൽസുബായ് മല കയറാൻ പോയതാണ് സതീഷും സുഹൃത്തുക്കളും. അകൊലയിലേക്കുള്ള എളുപ്പവഴി കിട്ടുന്നതിനായാണ് പൂനെ സ്വദേശിയായ സതീഷ് ഗൂഗിൾ മാപ്പിനെ ആശ്രയിച്ചത്. പക്ഷേ ഗതാഗതം നിരോധിച്ച വഴിയാണ് ഇവർ തിരഞ്ഞെടുത്തത്. ഈ വഴിയിൽ ഗതാഗതം നിരോധിച്ചതായുള്ള അറിയിപ്പുകളും സ്ഥാപിച്ചിരുന്നില്ല. ഇതാണ് വിനയായത്.

അണക്കെട്ടിൽ വീണതും സതീഷിന്റെ സുഹൃത്തുക്കൾക്ക് കാറിൽ നിന്നും പുറത്ത് കടക്കാനായി. ഇവർ നീന്തി രക്ഷപെടുകയും ചെയ്തു. ഡ്രൈവിങ് സീറ്റിലായിരുന്ന സതീഷിന് പുറത്ത് കടക്കാനും കഴിഞ്ഞില്ല. ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൃതദേഹവും കാറും ഡാമിൽ നിന്ന് പുറത്തെടുത്തത്. 

MORE IN INDIA
SHOW MORE
Loading...
Loading...