സമരം അവസാനിപ്പിക്കാൻ കോടതി; കരുതലോടെ കർഷകർ; നാളെ യോഗം

farmers-protest
SHARE

കർഷകസമരം അവസാനിപ്പിക്കാനുള്ള സുപ്രീംകോടതി ഇടപെടലിൽ കരുതലോടെ മുന്നോട്ടുനീങ്ങാൻ കർഷകസംഘടനകൾ. കോടതി ഉത്തരവ് വിശദമായി ചർച്ച ചെയ്യാൻ സംയുക്ത സമരസമരസമിതി നാളെ യോഗം ചേരും. നിയമം പിൻവലിക്കുക എന്ന നിലപാടിൽ മാറ്റമില്ലെന്നും നേതാക്കൾ ആവർത്തിച്ചു. 

സമരസമിതി നേതാക്കളുടെ നിലപാടിൽ ഈ മുൻകരുതൽ കാണാം. പഞ്ചാബിൽ നിന്നുള്ള കർഷക സംഘടനകളുടെയുംസംയുക്ത സമരസമിതിയുടെയും  യോഗം ചേർന്ന ശേഷമേ നിലപാട് വ്യക്തമാക്കുവെന്ന് നേതാക്കൾ പറഞ്ഞു. 

സുപ്രീംകോടതി മുന്നോട്ടുവച്ച സമരവേദി മാറ്റം അംഗീകരിച്ച് ദേശീയപാതകൾ ഒഴിഞ്ഞാൽ സമ്മർദ്ദം കുറയുമെന്ന ആശങ്കയും നേതാക്കൾക്കുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ രാംലീല മൈതാനത്തിലും ബുറാഡിയിലെ നിരങ്കരി മൈതാനത്തിലും ഉൾക്കൊള്ളാനാകാത്ത അത്രയും കർഷകരാണ് ദേശീയ പാതകകളിലുള്ളത്. ഇക്കാര്യം ഉയർത്തിക്കാണിക്കുന്ന നേതാക്കൾ സമരവേദി മാറ്റം തള്ളുകയാണ്. കോടതി ഇടപെടലിനെ നിയമ വിദഗ്ധരുമായി നേതാക്കൾ ചർച്ച തുടങ്ങികഴിഞ്ഞു. 

MORE IN INDIA
SHOW MORE
Loading...
Loading...