കോവിഡ് വരുമെന്ന് ഭയം; ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി

vani-09
ചിത്രം കടപ്പാട്; ഇന്ത്യാ ടുഡേ
SHARE

കോവിഡ് ബാധിക്കുമെന്ന് ഭയന്ന് ബാങ്ക് ഓഫീസറായ യുവതി ജീവനൊടുക്കി. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം. എസ്ബിഐയിൽ പ്രൊബേഷനറി ഓഫീസറായി ജോലി ചെയ്തിരുന്ന വാണിയാണ് വാടക വീട്ടിൽ തൂങ്ങി മരിച്ചത്. സഹപ്രവർത്തകർക്കൊപ്പമായിരുന്നു വാണ് താമസിച്ചിരുന്നത്. 

കോവിഡ് വരാതിരിക്കാൻ അൽപം കടന്ന കൈ സ്വീകരിക്കുയാണെന്നും ഭയത്തെ അതിജീവിക്കാൻ കഴിയുന്നില്ലെന്നും വാണിയുടെ ആത്മഹത്യാ കുറിപ്പിൽ എഴുതിയിട്ടുണ്ട്. മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. ഹൈദരാബാദിലാണ് വാണിയുടെ കുടുംബാംഗങ്ങൾ ഉള്ളത്. 

വാണിയുടെ അച്ഛൻ കോവിഡ് ബാധിച്ച് അടുത്തയിടെ മരിച്ചിരുന്നു. അമ്മയും കോവിഡ് പോസിറ്റീവായി ഹൈദരാബാദിലെ വീട്ടിൽ നിരീക്ഷണത്തിലാണ്. ഇത് വാണിയെ മാനസികമായി തകർത്തുകളഞ്ഞുവെന്ന് സഹപ്രവർത്തകർ പറയുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം സംസ്കരിക്കുമെന്നും പൊലീസ് അറിയിച്ചു. 

MORE IN INDIA
SHOW MORE
Loading...
Loading...