ആ വിമാനത്തില്‍ ജീവനക്കാരായി പെണ്‍പട; ചരിത്രയാത്രയുമായി എയർ ഇന്ത്യ

1womencrew
SHARE

സാൻ ഫ്രാൻസിസ്കോ–ബെംഗളുരു ഫ്ലൈറ്റിന്‍റെ ആദ്യ ടേക്ക് ഓഫ് ചരിത്ര നിമിഷമാകുമെന്നതിൽ സംശയമില്ല. കാരണം വിമാനത്തിന്‍റെ കോക്ക്പിറ്റ് മേൽനോട്ടം വഹിക്കുന്നത് ഉശിരൻ പെൺകൂട്ടമാണ്.

ക്യാപ്റ്റൻ സോയ അഗർവാൾ, ക്യാപ്റ്റൻ പാപഗരി തന്മയി, ക്യാപ്റ്റൻ ആഗാൻഷ, ക്യാപ്റ്റൻ ശിവാനി മൻഹസ് തുടങ്ങിയ പേരുകളാണ് ചരിത്ര‌ത്തിൽ ഇടംപിടിക്കാൻ പോകുന്നത്. എല്ലാവരും സ്ത്രീകള്‍.

ഫ്ലൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുന്നോടിയായി സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരിയാണ് വാർത്ത പുറത്തുവിട്ടത്. എയർ ഇന്ത്യയുടെ സ്ത്രീശക്തികൾ ഉയരത്തിൽ ലോകം ചുറ്റുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ലോകത്തിലെ തന്നെ ഏറ്റവും ദൂരമേറിയ വ്യോമയാന പാതയാണ് സാൻ ഫ്രാൻസിസ്കോ–ബെംഗളുരു പാത. യു എസിലെ സാന്‍ ഫ്രാൻസിസ്കോയിൽ നിന്ന് ഇന്ത്യൻ സമയം രാത്രി 8:30യോടെയാണ് ഫ്ലൈറ്റ് പുറപ്പെടുക.

MORE IN INDIA
SHOW MORE
Loading...
Loading...