മരം കോച്ചും തണുപ്പ്; ഗര്‍ഭിണിയെ ചുമലിലേന്തി സൈനികർ; വൈറൽ വിഡിയോ

soldiers-carries-pregnant-woman
SHARE

മരംകോച്ചുന്ന തണുപ്പിലും മുട്ടറ്റം ഉയർന്നു നില്‍ക്കുന്ന മഞ്ഞുപാളികൾക്കിടയിലും ഗര്‍ഭിണിയായ യുവതിയെയും ചുമലിലേറ്റി നടന്ന് ഇന്ത്യൻ സൈനികർ. കശ്മീരില്‍ നിന്നുള്ള കാഴ്ചക്ക് കയ്യടികൾ നിറയുകാണ്. 

ജമ്മുവിലെ കുപ്വാരയിലെ ടങ്മാര്‍ഗ് ഗ്രാമത്തില്ണ് സംഭവം. ഗര്‍ഭിണിയായ യുവതി സൈനികര്‍ ആണ് ആശുപത്രിയിലെത്തിച്ചത്. ഭാര്യയ്ക്ക് പ്രസവ വേദന കൂടിയതോടെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ ഭർത്താവ് തയ്യാറെടുക്കുമ്പോളാണ് കനത്ത മഞ്ഞ് വീഴ്ച ആരംഭിച്ചത്. വാഹനങ്ങളൊന്നും ലഭിച്ചില്ല. തുടര്‍ന്ന് സൈനികരെ സമീപിച്ച് വിവരം അറിയിച്ചു. 

സൈനികര്‍ ആരോഗ്യപ്രവര്‍ത്തകനെ കൂട്ടിയാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് സ്ട്രക്ചറില്‍ രണ്ട് കിലോമീറ്ററോളം ഗര്‍ഭിണിയായ യുവതിയെ ചുമന്ന് പട്ടാളക്കാർ റോഡിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച യുവതി ആണ്‍കുഞ്ഞിന് ജന്മം നല്‍കി. 

MORE IN INDIA
SHOW MORE
Loading...
Loading...