ഞാന്‍ ബിജെപി നേതാക്കളെക്കാൾ നല്ല ഹിന്ദു: ആഞ്ഞടിച്ച് ദിഗ്‍വിജയ്സിങ്ങ്

Digvijay-Singh
SHARE

രാമക്ഷേത്രം നിർമിക്കാൻ ആരാണ് ശ്രീരാമ ജൻമഭൂമി തീർഥ ക്ഷേത്രയെ ചുമതലപ്പെടുത്തിയതെന്ന് കോൺഗ്രസ് നേതാവ് ദിഗ്‍വിജയ് സിങ്. ക്ഷേത്രനിർമ്മാണത്തിനു വേണ്ടിയെന്ന പേരിൽ വിശ്വഹിന്ദു പരിഷത്തും ബജ്‍രംഗ്‍ദളും നടത്തുന്ന ഫണ്ട് ശേഖരണത്തെക്കൂടി വിമർശിച്ചാണ് പരാമർശം. ബിജെപി നേതാക്കളേക്കാൾ നല്ല ഹിന്ദുവാണ് താനെന്നും ദിഗ്‍വിജയ്സിങ്ങ് പറ‍ഞ്ഞു. രാമക്ഷേത്ര ട്രസ്റ്റ് ഹൈന്ദവരെയും മുസ്‍ലിമുകളെയും ഭിന്നിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

യോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിനു വീടുകള്‍ കയറിയിറങ്ങി പത്ത് രൂപ ശേഖരിക്കുന്ന പ്രചാരണത്തിനു മഹാരാഷ്ട്ര ബിജെപി തുടക്കം കുറിച്ചിരുന്നു. ഓരോ വീട്ടില്‍ നിന്നും 10 രൂപ വീതം ശേഖരിക്കാനാണ് ബിജെപിയുടെ തീരുമാനം. ധനശേഖരണം ഈ മാസം 15 ന് തുടങ്ങുമെന്നറിയിച്ചു. 

മുംബൈ കോര്‍പറേഷനിലേക്കു നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനു മുന്നോടിയായി മുംബൈയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ് പദ്ധതിയെന്നാണ് വിലയിരുത്തല്‍.

MORE IN INDIA
SHOW MORE
Loading...
Loading...